'കോഹ്‌ലിക്ക് ഗംഭീര യാത്രയയപ്പ് നല്‍കാന്‍ ടീം ഇന്ത്യ ടി20 ലോക കപ്പ് നേടണം'; നിര്‍ദ്ദേശിച്ച് മുന്‍ താരം

വിരാട് കോഹ്‌ലിക്ക് നായകസ്ഥാനത്ത് നിന്ന് ഗംഭീര യാത്രയയപ്പ് നല്‍കാന്‍ സഹതാരങ്ങള്‍ ചേര്‍ന്ന് ടി20 ലോക കപ്പ് നേടണമെന്ന് ഇന്ത്യന്‍ മുന്‍ താരം സാബ കരീം. ഇതുവരെ ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടില്ലെന്നും അതിനാല്‍ത്തന്നെ ആ നേട്ടത്തിലേക്കെത്താനുള്ള മികച്ച അവസരമാണിതെന്നും സാബ കരീം പറഞ്ഞു.

‘കോഹ്‌ലിയുടെ തീരുമാനം വ്യത്യസ്തമായിത്തന്നെ പ്രതിഫലിക്കും. സഹതാരങ്ങളെല്ലാം ചേര്‍ന്ന് നായകസ്ഥാനത്ത് നിന്ന് കോഹ്‌ലിക്ക് ഗംഭീര യാത്രയയപ്പ് നല്‍കാന്‍ ടി20 ലോക കപ്പ് കിരീടം നേടണം. അതാവും കോഹ്‌ലിയും ആഗ്രഹിക്കുന്നത്. കാരണം ഇതുവരെ ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ വിരാട് കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ അവന് ഈ നേട്ടത്തിലേക്കെത്താനുള്ള മികച്ച അവസരമാണിത്.’

BCCI GM for cricket operations Saba Karim asked to resign - Firstcricket  News, Firstpost

‘പുറത്ത് നടക്കുന്ന സംസാരങ്ങള്‍ കോഹ്‌ലിയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നില്ല. രോഹിത് ശര്‍മയുമായി മികച്ച ബന്ധമാണ് കോഹ്‌ലിക്കുള്ളത്. അതിനാല്‍ത്തന്നെ പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ ബാധിച്ചേക്കില്ല. ഇത് വ്യക്തിപരമായ തീരുമാനം മാത്രമായിരിക്കും’ സാബ കരീം പറഞ്ഞു.