ബാക്കി നായകന്മാരെക്കാൾ അവനാണ് ഏറ്റവും മികച്ചത്, കോഹ്‍ലിയെയും രോഹിത്തിനെയും മാറ്റിനിർത്തി മറ്റൊരു താരത്തിന്റെ പേര് പറഞ്ഞ് വിരാട് കോഹ്‌ലിയുടെ പരിശീലകൻ

ഞായറാഴ്ച നടന്ന പരമ്പരയിലെ രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചതിന് ശേഷം വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി വളരെ ,മികച്ചതായിരുന്നു.

ബാറ്റിംഗിലും ബോളിങ്ങിലും ടീമിനെ മുന്നിൽ നിന്ന് നയിച്ചതിന് പാണ്ഡ്യയെ ശർമ്മ അഭിനന്ദിച്ചു. ഒരു സ്ട്രീറ്റ്-സ്മാർട്ട് ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ, ഓൾറൗണ്ടർ എപ്പോഴും മറ്റുള്ളവരെക്കാൾ മികച്ചവൻ ആണെന്ന് പരിശീലകൻ പറഞ്ഞു.

ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക് പാണ്ഡ്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ഇന്ത്യ ന്യൂസ് സ്‌പോർട്‌സിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ശർമ്മ പറഞ്ഞു. “അദ്ദേഹം വളരെ പോസിറ്റീവ് ക്യാപ്റ്റനാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അവൻ സ്വയം മുന്നിൽ നിൽക്കുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുന്നില്ല. അവന്റെ ചിന്താ പ്രക്രിയ വളരെ മികച്ചതാണ്, മാത്രമല്ല കളി നന്നായി മനസ്സിലാക്കുകയും ചെയ്യുന്നു. അവൻ ഒരു സ്ട്രീറ്റ് -സ്മാർട്ട് ക്രിക്കറ്റ് കളിക്കാരനാണ്.”

പാണ്ഡ്യയുടെ നായകത്വത്തിന് എല്ലാ കോണുകളിൽ നിന്നും പ്രശംസ ലഭിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ അയർലൻഡ്, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവയ്‌ക്കെതിരെ ടി20 ഐ പരമ്പര വിജയങ്ങൾ നേടിയിട്ടുണ്ട്.