ശ്രീലങ്ക ബംഗ്ലാദേശ് മത്സരത്തിനിടെ അപ്രതീക്ഷിത സംഭവങ്ങൾ

ഏയ്ഞ്ചലോ മാത്യൂസിന്റെ ഡബ്ബിൾ സെഞ്ച്വറി നഷ്ടം, തമിം ഇഖ്‌ബാലിന്റെയും മുസ്ഹഫിഖുറിന്റെയും സെഞ്ച്വറി എല്ലാം കൊണ്ടും ആവേശകമായ മത്സരത്തിൽ ഒരു അപ്രതീക്ഷിത സംഭവം നടന്നിരിക്കുകയാണ്. ത്സരത്തിനിടെ ചൂട് തളര്‍ത്തിയതിനെ തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍ റിച്ചാർഡ് കെറ്റിൽബറോമിന്മൈതാനം വിടേണ്ടിവന്നു. തുടര്‍ന്ന് ടിവി അംപയര്‍ ജോ വില്‍സന്‍ എത്തി പകരക്കാരനായി മത്സരം നിയന്ത്രിക്കുകയായിരുന്നു .

അതികഠിനമായ ചൂടിൽ താരങ്ങൾ വളരെയധികം വലയുന്നുണ്ടായിരുന്നു. മത്സരം മൂർച്ഛിച്ച് നിൽക്കെയാൻ അമ്പയർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ആദ്യം ആർക്കും കാര്യം മനസിലായില്ലെങ്കിലും പിന്നീടാണ് അമ്പയർ തുടരുന്നില്ല എന്നുള്ള അറിയിപ്പ് കിട്ടുന്നത്.

ശ്രീലങ്ക ഉയർത്തിയത് വലിയ സ്കോർ ആണെന്ന് വിചാരിച്ചെങ്കിലും ബംഗ്ലാദേശി ബാറ്റ്‌സ്മാന്മാർക്ക് അതൊരു വിഷയമേ അല്ലായിരുന്നു. നിഷ്പ്രയാസം അവർ സ്കോർ പിന്തുടരുന്ന കാഴ്ചയാണ് കണ്ടത്. ശ്രീലങ്കയേക്കാൾ 68 റൺസിന്റെ ലീഡാണ് ബംഗ്ളാദേശിന് ഉണ്ടായിരുന്നത്.

ശ്രിലങ്കയുടെ രണ്ടാം ഇന്നിംഗ്സ് തകർച്ചയിലാണ്. 39 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ ടീമിന് നഷ്ടമായി കഴിഞ്ഞു.