വികാരങ്ങള്‍ ഒരിക്കലും ഒളിപ്പിച്ച് വെക്കാതെ അത് എവിടെയാണെങ്കിലും തുറന്ന് പ്രകടിപ്പിക്കുന്ന സ്വഭാവമാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയ്ക്ക് ഉളളത്. അതിനാല്‍ തന്നെ ഇന്ത്യന്‍ നായകന് പലപ്പോഴും പല വിവാദങ്ങളിലും അകപ്പെടാറുണ്ട്. ഏറ്റവും ഒടുവില്‍ കോഹ്ലി മറ്റൊരു വിവാദത്തില്‍ കുടി അകപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ ഇത്തവണ കോഹ്ലിയെ വിവാദത്തിലേക്ക് തള്ളിവിട്ടത് സ്റ്റംമ്പ് മൈക്കാണ് എന്നതാണ് രസകരം. സഹതാരം മുരളി വിജയോട് കളി തന്ത്രങ്ങള്‍ പറയുന്നതിനിടെ നാവില്‍ കയറി വന്ന തെറിയാണ് സ്റ്റംമ്പ് മൈക്ക് പിച്ചിച്ചെടുത്ത് ലോകത്തെ കേള്‍പ്പിച്ചത്.
മത്സരത്തില്‍ മുരളി വിജയും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഈ ദിവസം മുഴുവന്‍ തനിയ്ക്കും മുരളി വിജയ്ക്കും ബാറ്റ് ചെയ്യാനായാല്‍ ദക്ഷിണാഫ്രിക്ക് പതറി പോകും എന്ന പറയുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോഹ്ലി മോശം വാക്ക് ഉപയോഗിച്ചത്. ഇതാണ് സ്റ്റംമ്പ് മൈക്ക് റെക്കോര്‍ഡ് ചെയ്ത് ലോകത്തിനെ കേള്‍പ്പിച്ചത്.
https://twitter.com/iamkhurram12/status/952526589664702464?ref_src=twsrc%5Etfw&ref_url=https%3A%2F%2Fthecricketlounge.com%2F2018%2F01%2Fthis-conversation-between-virat-kohli-and-murali-vijay-is-so-funny%2F
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇതാദ്യമായല്ല കോഹ്ലി വിവാദത്തില്‍ അകപ്പെടുന്നത്. ടീം സെലക്ഷനെ ചൊല്ലി കോഹ്ലിയ്ക്കെതിരെ ഒരു വിഭാഗം ആരാധകരില്‍ നിന്നും കളിക്കാരില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. രഹാനയെ മാറ്റി നിര്‍ത്തി രോഹിത്തിന് അവസരം നല്കിയതും ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ നിന്നും പുറത്താക്കിയതും എല്ലാം ആണ് ആരാധകര്‍ കോഹ്ലിയ്ക്കെതിരെ തിരിയാന്‍ കാരണം.
Read more
മത്സരത്തില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 183ന് അഞ്ച് എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 335 റണ്‍സിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് ഇനിയും 152 റണ്‍സ് കൂടി വേണം. 85 റണ്‍സുമായി നായകന് വിരാട് കോഹ്ലിയും 11 റണ്‍സുമായി ഹാര്‍ദ്ദിക്ക് പാണ്ഡ്യയുമാണ് ക്രീസില്‍.