അപരാഹ്നത്തിൽ അസ്തമിച്ച സൂര്യൻ

ദിനൂപ്

ലോകമെമ്പാടുമുള്ള ജനങ്ങൾ ഭൂപടത്തിലെ ഒരു ചെറിയ ഗെയിം ആയി ക്രിക്കറ്റിനെ പറ്റി പറയുമ്പോൾ ഇന്ത്യ സന്ദർശിക്കുന്ന ഒരു വിദേശിക്ക് ഇന്ത്യയുടെ ഒരു മത്സരം കാണുവാൻ സാധിച്ചാൽ താൻ നിസ്സാരമായി പറഞ്ഞ ആ വാക്കുകൾക്കു മുന്നിൽ ലജ്ജ തോന്നിയേക്കാം….! ബോളിവുഡിൽ നടന്മാർക്കുള്ളതിനേക്കാൾ സ്റ്റാർ വാല്യു #സച്ചിനും #ഗാംഗുലിക്കും ഉണ്ടെന്നു നിസ്സംശയം പറയാം.☺️☺️☺️ അത്രത്തോളം ഭ്രാന്തമായ അഭിനിവേശം ക്രിക്കറ്റിനോടുള്ളതുകൊണ്ട് തന്നെ ടീമിന്റെ മോശമായ പ്രകടനങ്ങളും അവരെ ക്ഷുഭിതരാക്കും….1996 ലോകകപ്പ് സെമി ഫൈനൽ ഇതിനു ഉദാഹരണമാണ് അവർ ആരാധിക്കുന്ന കളിക്കാർക്കെതിരെ മോശമായി സംസാരിച്ചാലും സ്ഥിതി ഇതുതന്നെ…

2005 ഇന്ത്യൻ ക്രിക്കറ്റിൽ ആരാധകർക്ക് മറക്കാനാകാത്ത ഒരു വർഷമാണ്. ഇന്ത്യയുടെ സുപ്രധാനമായ പല മാറ്റങ്ങളിലും കയ്യൊപ്പ് പതിപ്പിച്ച ജോൺ_റൈറ്റ് എന്ന കോച്ചിന്റെ കാലാവധി അവസാനിച്ചു.2002 നാറ്റ് വെസ്റ്റ് പരമ്പരയും, ചാംപ്യൻസ് ട്രോഫി ജോയിന്റ് വിന്നേഴ്സിലും 20 വർഷം നീണ്ട കാത്തിരിപ്പിനു ഒടുവിൽ ലഭിച്ച വേൾഡ് കപ്പ് ഫൈനൽ പ്രവേശനവും പരസ്പര ധാരണയുള്ള ഒരു കോച്ചിന്റെയും ക്യാപ്റ്റന്റെയും കൂടി ഫലമായിരുന്നു. റൈറ്റിന്റെ വിടവാങ്ങൽ ആരാധകർക്കും കളിക്കാർക്കും ഒരു നഷ്ടം തന്നെ ആയിരുന്നു.

ഗ്രെഗ്ഗ് ചാപ്പൽ കോച്ച് സ്ഥാനം ഏറ്റെടുത്തു. തുടക്കം മോശമായില്ല ശ്രീലങ്കയ്ക്ക് എതിരേയുള്ള ഇന്ത്യയുടെ പ്രകടനം ഗംഭീരമായിരുന്നു. 2005 സിംബാവേ പര്യടനത്തിൽ നിന്നാണ് ഗാംഗുലി ചാപ്പൽ ഗാംഗുലി വിവാദത്തിനു തുടക്കമിട്ടത്. കളിക്കാരുടെ കഴിവ് മനസ്സിലാക്കി അവർക്ക് വേണ്ട സജഷൻസ് നൽകുന്നതിനു പകരം തന്റെ ആഗ്രഹങ്ങൾ മാത്രം അടിച്ച് ഏൽപ്പിക്കുന്ന ഒരു “റിംഗ് മാസ്റ്റർ” പോലെയാണ് പിന്നീടുള്ള തീരുമാനങ്ങൾ.. അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ശക്തമായി എതിർത്തത് സൗരവ് മാത്രമായിരുന്നു എന്നാൽ ക്രിക്കറ്റിനെ ആരാധിക്കുന്ന മുഴുവൻ പേരുടെയും ശബ്ദമായിരുന്നു അത്. 100 കോടി ജനങ്ങൾക്കു വേണ്ടി ഒരാൾ സംസാരിക്കും” എന്ന പോലെ.

മോശം ഫോമും ചാപ്പൽ വിവാദങ്ങളും ക്യപ്റ്റൻ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടു. പിറ്റേന്നത്തെ പത്രങ്ങളുടെയെല്ലാം തലക്കെട്ടുകൾ ചാപ്പൽ ഗാംഗുലി വിവാദം ആയിരുന്നു. ഗാംഗുലിയുടെ പുറത്താക്കൽ ക്രിക്കറ്റിനെ നെഞ്ചോട് ചേർത്ത ഒരു ജനതയ്ക്കു ഏറ്റ വലിയ പ്രഹരം തന്നെയായിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഈ പ്രതിഷേധം കത്തിപ്പടർന്നു. സൗരവിന്റെ പ്ലക്കാർഡുമേന്തി ആരാധകർ തെരുവിലിറങ്ങി. പ്രതിഷേധത്തിന്റെ അലയടികൾ ബംഗാളിൽ നിന്നും മുംബൈ BCCI ആസ്ഥാനത്തും എത്തി. ഗ്രെഗ് ചാപ്പൽ എന്ന കോച്ചിന് വില്ലൻ പരിവേഷം ചാർത്തി കിട്ടാൻ ഈ വിവാദങ്ങൾ ധാരാളം. ചാപ്പലിന്റെ തുഗ്ലക്ക് പരിഷ്കാരങ്ങൾക്ക് ബലിയാടായത് ഇന്ത്യൻ ടീം അംഗങ്ങൾ സച്ചിനെ ഓപ്പണിങ്ങ് സ്ഥാനത്തും മാറ്റി നാലാം നമ്പറിൽ ഇറക്കിയതും ഇർഫാൻ പത്താനെ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ നിർദേശിച്ചു. മറ്റൊരു കപിൽ ദേവിനെ വാർത്തെടുക്കാനുള്ള ഈ നീക്കം പത്താന്റെ ബൗളിംഗിനു മൂർച്ച കുറച്ചു ഇതെല്ലാം ഇതിനുള്ള ഉദാഹരണങ്ങൾ.

സൗരവ് എന്ന പോരാളിയെ തളർത്താൻ ആർക്കും കഴിയുമായിരുന്നില്ല ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയ സൗരവ് രഞ്ജി ട്രോഫിയിലും ഈസ്റ്റ് സോണിനും വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു. ഈ പ്രകടനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സെലക്ടർമാർക്ക് കഴിഞ്ഞില്ല. 2006 ലെ സൗത്താഫ്രിക്കൻ പര്യടനത്തിൽ ആദ്യ ടെസ്റ്റിൽ 51 നേടി ഗാംഗുലി വരവറിയിച്ചു. 2007 ൽ നാട്ടിൽ നടന്ന വിൻഡീസ് എതിരേയുള്ള പരമ്പരയിൽ ആദ്യ മാച്ചിൽ 98 റൺസ് നേടി സൗരവ് തന്റെ ഏകദിന ക്രിക്കറ്റ് തിരിച്ചു വരവ് ഗംഭീരമാക്കി. സെഞ്ച്വറിക്ക് രണ്ടു റൺസ് അകലെ റണ്ണൗട്ടായി മടങ്ങേണ്ടി വന്നു. ബാറ്റിങ്ങ് ശൈലി പതിവിൽ നിന്നും വ്യത്യസ്തമായി സ്റ്റംപ്സ് കവർ ചെയ്ത closed stanc പൂർണ്ണമായും ടൈമിംങ്ങിൽ ശ്രദ്ധിച്ച വേറിട്ട ശൈലി. സ്പിന്നർമാരെ കണ്ണു ചിമ്മി step out ചെയ്തു കൂറ്റൻ സിക്സറുകൾ പായിച്ച ഗാംഗുലിക്കു പകരം ടൈമിങ്ങ് മുതലെടുത്ത് പന്തിനെ തലോടി ബൗണ്ടറി കടത്തുന്ന പുതിയ ശൈലി.

ചില ഷോട്ടുകൾ കണ്ടാൽ അതു ബൗണ്ടറി വരെ എത്തുമോ എന്നും സംശയിച്ചു പോകും. സ്ലിപ്പിനെ കാഴ്ചക്കാരനാക്കി സ്പിന്നർമാരുടെ പന്തിനെ തലോടി ബൗണ്ടറി കടത്തുന്ന വശ്യ സുന്ദരമായ ഷോട്ട്സ്. ടെസ്റ്റിൽ ആയിരുന്നു ഈ ഷോട്ടുകൾക്ക് മനോഹാരിതയേറെ. വിൻഡീസിനെതിരേ 70 ന് മുകളിൽ ആയിരുന്നു ശരാശരി. ശ്രീലങ്കയ്ക്കെതിരേയും മികച്ച പ്രകടനങ്ങൾ ആ പരമ്പരയിൽ മാൻ ഓഫ് ദ സീരീസ്. ഗ്രെഗ് ചാപ്പലിനോടുള്ള പ്രതികാരത്തിന് ഇരട്ടി മധുരം.

2007 വേൾഡ് കപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിലും സൗരവ് 2 അർദ്ധ ശതകങ്ങൾ നേടി മൂന്ന് മത്സരങ്ങളിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയി. ഒടുക്കം ചാപ്പൽ സ്ഥാനമൊഴിഞ്ഞു. 2007 ഗാംഗുലിയുടെ സുവർണ്ണ വർഷമായിരുന്നു. സെവാഗിന്റെ മോശം ഫോം സച്ചിൻ- ഗാംഗുലി ഓപ്പണിങ്ങ് കൂട്ടുകെട്ട് 90′ S ഫാൻസിനെ വീണ്ടും ഉത്തേജനമായി. വേൾഡ് കപ്പിനു ശേഷം സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരുമായി വിദേശ പര്യടനങ്ങളും പാകിസ്ഥാൻ, ഓസ്ട്രേലിയ എന്നിവർക്കെതിരേ നാട്ടിൽ നടന്നപരമ്പരകളിലും സൗരവ് തന്റെ പ്രയാണം തുടർന്നു. 2007 ടെസ്റ്റിൽ പാകിസ്ഥാനെതിരെ നടന്ന ഹോം സീരിസിൽ 534 റൺസ് നേടി. കരിയർ ബെസ്റ്റായ 239 നേടിയതു ഈ പരമ്പരയിൽ. ബാഗ്ലൂരിൽ യുവരാജുമൊത്ത് 300 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കി. 2007 ൽ ഏകദിനത്തിൽ 44.29 ശരാശരിയിൽ 1240 റൺസ് ഒരു സെഞ്ച്വറി പോലും നേടാതെ എന്നതും അദ്ഭുതകരമാണ് ടെസ്റ്റിൽ 19 മത്സരങ്ങളിൽ 61.40 ശരാശരിയിൽ റൺസ്. ഈ പ്രകടനം ആ വർഷത്തെ CC_worldtest_XI ൽ ഇടം നേടി.

2008 ലെ ആസ്ട്രേലിയിൽ നടന്ന common wealth bank ത്രിരാഷ്ട്ര പരമ്പരയിൽ നിന്നും ഗാംഗുലി ഒഴിവാക്കപ്പെട്ടു.മാസ്മരികമായ ഈ പ്രകടനങ്ങൾക്ക് ഇപ്പുറവും ടീമിൽ ഇടം നേടാൻ ഗാംഗുലിക്കായില്ല. സ്ലോ ഫീൽഡർ എന്നത് ആയിരുന്നു മുഖ്യ കാരണം. ചിലരുടെ സ്വാർത്ഥ താൽപര്യമാകാം ഇതിനു പിന്നിൽ മിന്നുന്ന ഫോമിൽ നിൽക്കുന്ന ഗാംഗുലിയെ എന്ത് കാരണം പറഞ്ഞ് പുറത്താക്കും?

ഒരിക്കൽ അയാൾ തൻ്റെ ഓപ്പണർ സ്ഥാനം സേവാഗിനു വേണ്ടി ത്വജിച്ചു അതേ ദാദ തന്നെ സേവാഗിന്റെ അഭാവത്തിൽ വീണ്ടും ഓപ്പണിങ്ങ് സ്ഥാനത്ത് തിരിച്ചെത്തി മിന്നുന്ന ഫോമിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു പ്രായമായവൻ എന്നും സ്ലോ ഫീൽഡർ എന്നും പറഞ്ഞു കൊണ്ട് ചിലർ ടീമിൽ നിന്നും അവഗണിച്ചു. ” സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുക” എന്ന പദത്തിനെ അന്വർത്ഥമാക്കി ഇതാണ് തന്റെ വിടവാങ്ങൽ അനു യോജ്യമായ സമയം എന്നു സ്വയം തീരുമാനിച്ചു. പരാജയത്തിന്റെ പടുകുഴിയിൽ നിന്നും വിദേശത്തു പോയും വിജയിക്കാം എന്നു നമ്മെ പഠിപ്പിച്ച ദാദയെ നമ്മുക്ക് എല്ലാമറിയാം. എന്നാൽ തന്റെ അസാന്നിദ്ധ്യത്തിലും ഇന്ത്യൻ ടീം എവിടെയും ജയിക്കും എന്ന നിറഞ്ഞ മനസ്സോടെയുള്ള തിരിച്ചറിവും ആകാം ആ വിടവാങ്ങലിലൂടെ അയാൾ ഉദ്ദേശിച്ചത്. അവിടെ നമുക്ക് കാണാൻ കഴിഞ്ഞത് ദാദ എന്ന ക്രിക്കറ്ററെയും ക്യാപ്റ്റനെയുമല്ല മറിച്ച് അയാളിലെ മനുഷ്യ സ്നേഹിയെയാണ്..

” സൗരവ് ഗാംഗുലി ഒരു ക്യാപ്റ്റൻ എന്നതിലും കളിക്കാരൻ എന്നതിലുമുപരി അതൊരു വികാരമാണ്