സൂര്യകുമാർ പരാജയപ്പെടാൻ കാരണം ദ്രാവിഡും രോഹിതും, അവർ സൂര്യയെ വിശ്വസിച്ചില്ല; സൂപ്പർതാരത്തെ ന്യായീകരിച്ച് കാരണങ്ങളുമായി അജയ് ജഡേജ

ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് പൊസിഷൻ തെറ്റായി കൈകാര്യം ചെയ്തതിന് ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ, പ്രത്യേകിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും കോച്ച് രാഹുൽ ദ്രാവിഡിനെയും വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ.

ഓസീസിനെതിരായ ഏകദിന പരമ്പരയിലൂടെ നാണക്കേടിന്റെ പടുക്കുഴിയിലേക്ക് ഊളിയിട്ട് ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മോശം റെക്കോർഡ് സ്ഥാപിച്ചിരുന്നു. ആ രണ്ട് മത്സരങ്ങളിലും ആദ്യ പന്തില്‍ പുറത്തായ സൂര്യകുമാര്‍ മൂന്നാം ഏകദിനത്തിലും അത് തിരുത്താന്‍ നിന്നില്ല. ചെന്നൈ ഏകദിനത്തിലും സൂര്യ ഗോള്‍ഡന്‍ ഡക്കായി. ആദ്യ രണ്ട് മത്സരങ്ങളില്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് താരത്തെ പുറത്താക്കിയതെങ്കില്‍ മൂന്നാം ഏകദിനത്തില്‍ ആഷ്ടണ്‍ ആഗറാണ് സൂര്യയെ പുറത്താകിയത്. നേരിട്ട ആദ്യ ബോളില്‍ താരം ക്ലീന്‍ബൗള്‍ഡ് ആവുകയായിരുന്നു.

നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് തുടരാൻ ഇന്ത്യ എന്തുകൊണ്ട് സൂര്യകുമാർ യാദവിനെ പിന്തുണയ്‌ക്കണമായിരുന്നുവെന്ന് അജയ് ജഡേജ Cricbuzz-ൽ എത്തി. അവന് പറഞ്ഞു:

“നിങ്ങൾ ഒരു നല്ല സമയത്തിലൂടെ കടന്നുപോകുമ്പോൾ, നിങ്ങൾ ബാറ്ററെ കളത്തിൽ ഇറക്കാൻ ഇതിനി താമസിച്ചാലും അത് കുഴപ്പമില്ല. പക്ഷേ ഫോം നല്ലതല്ലെങ്കിൽ കളിക്കാരനെ ബാറ്റിംഗിനായി കാത്തിരിക്കാൻ അനുവദിച്ചാൽ, അവന്റെ മനസ്സ് വ്യത്യസ്ത ദിശകളിലേക്ക് പോകും. ഗ്രൗണ്ടിലുടനീളം 360 ഡിഗ്രി സ്‌കോർ ചെയ്‌ത അതേ സൂര്യകുമാർ യാദവ് തന്നെയാണ് അദ്ദേഹം. വിരാട് കോഹ്‌ലിയെപ്പോലൊരാൾ ഇത്രയും മാസങ്ങൾ ഫോമിലല്ലാതിരുന്നപ്പോൾ, അദ്ദേഹത്തെ പിന്തുണച്ച രീതിയിൽ സൂര്യയെ പിന്തുണക്കണം ആയിരുന്നു. അവനെ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യിക്കണം ആയിരുന്നു.” അജയ് ജഡേജ പറഞ്ഞു.

ഇന്നലെ അക്‌സർ പട്ടേൽ, കെ.എൽ രാഹുൽ എന്നിവർ സൂര്യകുമാറിന് മുമ്പ് ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നു..