ഇടി വെട്ടിയവനെ പാമ്പുകടിച്ചു, കൊൽക്കത്തക്ക് പണി കൊടുത്ത് ബംഗ്ലാദേശ് ക്രിക്കറ്റ്

ഐപിഎൽ 2023 ന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് (കെകെആർ) ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കനത്ത തിരിച്ചടി നൽകി. ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ൽ പങ്കെടുക്കാൻ ഷാക്കിബ് അൽ ഹസനും ലിറ്റൺ കുമാർ ദാസിനും ബിസിബി എൻഒസി (ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) അനുവദിച്ചിട്ടില്ല. ലീഗിലെ ആദ്യ മത്സരം മാർച്ച് 31 നാണ് ആരംഭിക്കുന്നത്. ബംഗ്ല ബോർഡ് എൻഒസി നൽകാൻ വിസമ്മതിച്ചതിനാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ചില മത്സരങ്ങളിൽ ബംഗ്ലാദേശി താരങ്ങളെ നഷ്ടമാകും.

ശ്രേയസ് അയ്യരുടെ അഭാവത്തിൽ ഷകീബ് ടീമിനെ നയിക്കുമെന്നാണ് കരുതപെട്ടത്. എന്തിരുന്നാലും ബംഗ്ലാദേശ് ബോർഡിന്റെ ഭാഗത്ത് നിന്നുള്ള അപ്രതീക്ഷിത തീരുമാനം കൊൽക്കത്തയ്ക്ക് വലിയ പണിയാൻ സൃഷ്ടിച്ചിരിക്കുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറുമാരിൽ ഒരാളായ താരത്തിന്റെ അഭാവം എന്തായാലും ടീമിന് തിരിച്ചടിയാകും. അതുപോലെ തന്നെയാണ് ലിറ്റൺ ദാസിന്റെ കാര്യവും, തന്റെ കന്നി ഐ.പി.എൽ സീസണ് ഒരുങ്ങുക ആയിരുന്ന താരത്തിനും കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്.

എന്തായാലും ഷാക്കിബ് കൂടി ഇല്ലാത്ത സാഹചര്യത്തിൽ ആര് ടീമിനെ നയിക്കുമെന്നുള്ളതാണ് ഇനി കണ്ടറിയേണ്ട കാര്യം.