ഐ.പി.എൽ കണ്ട ഏറ്റവും ഭ്രാന്തമായ തീരുമാനം, എങ്ങനെ ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കാൻ തോന്നി; ഐ.പി.എലിലെ ഏറ്റവും മോശം തീരുമാനം എടുത്ത ടീമിന് എതിരെ ഷെയ്ൻ വാട്സൺ

മൂന്നോ നാലോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഡേവിഡ് വാർണറെ പുറത്താക്കിയതിന് ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ച് ഷെയ്ൻ വാട്സൺ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ആഞ്ഞടിച്ചു. ഐ‌പി‌എൽ 2023 ൽ ഡൽഹിയെ നയിക്കാനൊരുങ്ങുന്ന വാർണരെക്കുറിച്ചാണ് മുൻ താരം മനസ് തുറന്നത്.

വാർണറുടെ ഐ.പി.എൽ കരിയറിലെ ഏറ്റവും മോശം വർഷമായിരുന്നു 2021 ൽ വാർണരെ പുറത്താക്കി വില്യംസണെ ഹൈദരാബാദ് നായകനാക്കുക ആയിരുന്നു. ഹൈദരാബാദിനെ അവരുടെ കന്നി ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച വാർണറോട് ഒരു ബഹുമാനവും ഇല്ലാതെയാണ് ഹൈദരാബാദ് പെരുമാറിയത് എന്നൊരു അധിക്ഷേപം ഉണ്ടായിരുന്നു.

വാർണറിനെക്കുറിച്ച് വാട്സൺ പറയുന്നത് ഇങ്ങനെ:

“ഡേവ് നായകനായത് ടീമിന് ഗുണം ചെയ്യും എന്നതിൽ സംശയമില്ല. ഐപിഎല്ലിൽ ഡേവ് എല്ലായ്പ്പോഴും അവിശ്വസനീയമാംവിധം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സൺറൈസേഴ്സുമായി മൂന്നോ നാലോ മോശം മത്സരങ്ങൾ ഉണ്ടായിട്ടുണ്ടാകാം. അദ്ദേഹം കുറച്ച് കളികളിൽ തിളങ്ങി ഇല്ല എന്ന പേരിൽ ചെയ്തത് ശരിയായില്ല. കഴിഞ്ഞ സീസണിൽ ഡൽഹിക്ക് വേണ്ടി അവിശ്വസനീയമാം വിധം ബാറ്റ് ചെയ്തു.അദ്ദേഹം ഒരു മികച്ച നേതാവാണ്, തന്ത്രപരമായി, അവൻ വളരെ മികച്ചവനാണ്, അവൻ ഒരു മികച്ച മാനേജറാണ്, അതിനാൽ അവൻ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി തിളങ്ങും.”

എന്തായാലും ടെസ്റ്റ് ക്രിക്കറ്റിൽ ഉൾപ്പടെ സമീപകാലത്ത് പുലർത്തിയ മോശം ഫോമിൽ നിന്ന് കരകയറി ഒരു തിരിച്ചുവരവിനാണ് വാർണർ ശ്രമിക്കുന്നത്.