സ്പിന്നേഴ്‌സിന് അനുകൂലമല്ലാത്ത പിച്ചിൽ അയാൾ ഒരുക്കി കൊടുത്ത അവസരം അത്ര വലുതായിരുന്നു, തോൽവി വലിയ പ്രശ്നം അല്ലെങ്കിലും ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ അപകടം

വാക്കയുടെ പേസും, ബൗൺസും കൊണ്ട് ഇന്ത്യൻ ബാറ്റിംഗ് നിരയെ ഇന്റിമഡേറ്റ് ചെയ്യുകയായിരുന്നു, എന്‍ഗിഡി
നോർക്കിയും, പാർനലുമൊക്കെ. എന്നാലാ ഇൻന്റിമെഡേഷനെ ഇന്റന്റ് കൊണ്ട് സൂര്യകുമാർ മറികടക്കുകയായിരുന്നു. 49/5 പോലെ പരിതാപകരമായ ഒരു അവസ്ഥയിൽ നിന്നും ഒരു റെസ്പെക്ടബിൾ സ്കോറിലേക്ക് എങ്ങനെ എത്തണം എന്നതിന്, ഇന്ത്യൻ ക്രിക്കറ്റിന് ഒരു “എം എസ് ധോണി ടെംപ്ലേറ്റ്” ഉണ്ട്.

മുറിവുണക്കുന്ന ഹീലിംഗ് ഫേസും, പിന്നെ ആരോഗ്യം വീണ്ടെടുക്കുന്ന റീബിൽഡിംഗ് ഫേസും, ഒടുവിൽ ആളിക്കത്തലിന്റെ ഇൻഫ്ളമബിൾ ഫേസും ചേർന്ന “എം എസ് ഡിയൻ” പ്രോസസ്സ്. എന്നാൽ സൂര്യകുമാർ യാദവിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രോസസ്സിംഗിന് “റിട്ടാലിയറ്റ് അഥവാ തിരിച്ചടിക്കുക” എന്ന ഒറ്റഫേസേ ഉണ്ടായിരുന്നുള്ളു. ഷോർട്ട് ഓഫ് ദി ലെങ്ത് ഡെലിവറിയെ അപ്പർകട്ട് കളിക്കാൻ ശ്രമിച്ച് ബീറ്റൺ ആയതും, ഗുഡ് ലങ്ത് ഡെലിവറിയെ പോക്കു ചെയ്യാൻ ശ്രമിച്ചു തലനാരിഴയ്ക്ക് രക്ഷപ്പെട്ടതുമൊന്നും അയാളുടെ ഇന്റന്റുകൾക്കോ , ഇൻസ്റ്റിന്റുകൾക്കോ തടവെച്ചതുമില്ല. അയാൾ ഒരു ലിറ്റമ്സ് ടെസ്റ്റ് ഡിസ്റ്റിങ്ക്ഷനോടെ പാസാവാനുള്ള ദൃഢ നിശ്ചയത്തിലായിരുന്നു. പേസും ബൗൺസുമുള്ള പിച്ചിൽ, ക്വാളിറ്റി ബൗളിംഗ് നിരക്കെതിരെ, ഒരു ബിഗ്മാച്ചിൽ തന്റെ ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ, താൻ റിലയബിളാണ് എന്ന് തെളിയിക്കുന്ന ഒരു ലിറ്റ്മസ് ടെസ്റ്റ്.

നോർക്കിയുടേയും, നിഗിടിയുടെയും ഷോർട് ഓഫ് ദി ലെങ്ത് ഡെലിവറികൾ കൃത്യമായി പിക്ക് ചെയത്‌ തന്റെ പ്രീയപ്പെട്ട ബിഹൈൻഡ് ദി സ്ക്വയർ ഏറിയിലൂടെ സിക്സറുകൾ പറത്തിയും, നിഗിടിയുടെ,
ഫുള്ളർ ലെങ്ത്തിനെയും, റബാഡയുടെ ഷോട്ടർ ലെങ്ത്തിനെയും ഒരേ എഫക്റ്റീവ്നെസ്സോടെ സ്ട്രൈറ്റ് ഡൌൺ ദിവിക്കറ്റ് ബൗണ്ടറി കടത്തിയും, താൻ ഓസ്ട്രേലിയൻ കണ്ടീഷനുകൾക്കനുസൃതമായി കാലിബ്രേറ്റഡ് ആയി എന്ന് SKY അടിവരയിടുകയായിരുന്നു. പീക് ഫോമിൽ നിൽക്കുന്ന SKY യോടൊപ്പം ബാറ്റ് ചെയ്യുമ്പോൾ, കോഹ്ലി പോലും സ്ട്രൈക്ക് കൈമാറുക എന്ന “റിസ്ക്ക്ലെസ്സ് സെക്കന്റ് ഫിഡിൽ” റോളിലേക്ക് ഈസിയായി അഡാപ്റ്റ് ചെയ്യപ്പെടുമ്പോൾ, താനൊരു ബോൾ പോലും കൃത്യമായി കണക്ട് ചെയ്യാതെ സ്ട്രഗിൾ ചെയ്തുകൊണ്ടിരുന്ന ദിവസം, 5 ഓവറുകളും ഇന്ത്യൻ വാലറ്റവും ബാക്കി നിൽക്കെ, DK പാർനെലിനെതിരെ കളിച്ച ആ അൺവാണ്ടഡ് പുള്ള് ആയിരുന്നു ഒരുപക്ഷെ 150-160 എത്തുമായിരുന്ന ഇന്ത്യൻ സ്കോർബോർഡ് 133 ൽ ഒതുക്കിയത്.

പേസും ബൗൺസും മാത്രമല്ല, 13 ഡിഗ്രിയിൽ കുളിർകാറ്റ് വീശുന്ന വാക്കയിൽ, വൈറ്റ് കൂക്കുബറ സ്വിങ്ങും ചെയ്യുമെന്ന് തെളിയിച്ചു കൊണ്ടാണ് അക്ഷർദീപും, ഭൂവിയും തുടങ്ങിയത്. തങ്ങളുടെ സ്‌ട്രെങ്തും, മാച്ച് കണ്ടീഷനും മനസിലാക്കി ഹൃദയം കൊണ്ട് പന്തെറിഞ്ഞ ഇന്ത്യൻ പേസർമാർ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഫുള്ളർ ലെങ്തുകൾ കൊണ്ട് അക്ഷർദീപ് സ്വിങ് ജനറേറ്റ് ചെയ്തപ്പോൾ, ലെങ്ത് വേരിയേഷനുകൾ കൊണ്ട് ഭൂവിയും, ബാക്ക് ഓഫ് ദി ലെങ്ത് ഡെലിവറികൾ കൊണ്ട് ഷമിയും, പ്രോട്ടീസ് പേസർമാരുടെ വേഗതയില്ലെങ്കിൽ പോലും ഷോർട് ഡെലിവറിക്കൊണ്ട് ഹാർദിക്കും ആദ്യ പത്തൊവറുകളിൽ ദക്ഷിണാഫ്രിക്കയെ വലിഞ്ഞു മുറുക്കിയിരുന്നു.

എന്നാൽ, ഒരു പ്ലെയറിന്റെ ഇൻഡിവിജ്വൽ ബ്രില്ലിയൻസ് കൊണ്ടുപോലും മറികടക്കാവുന്ന ഒരു ചെറിയ സ്കോർ ഡിഫെൻന്റു ചെയ്യുമ്പോൾ, അതും മാർക്രത്തെയും മില്ലറിനേയും പോലെയുള്ള സീസൺഡ് ക്യാമ്പയിനേഴ്‌സ് ക്രീസിൽ നിൽക്കുമ്പോൾ, ഇന്ത്യൻ ഫീൽഡിങ് കൂടി ഹൈ ക്‌ളാസ് നിലവാരത്തിലേയ്ക്ക് ഉയരണമായിരുന്നു. മൂന്ന് സ്റ്റമ്പുകളും ലക്ഷ്യം വെയ്യ്ക്കാൻ അവസരം ഉള്ളപ്പോൾ പോലും ഡയറക്റ്റ് ഹിറ്റുകൾ മിസ്സാക്കിയ രോഹിത്തും, സ്പിന്നേഴ്സിന് ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിൽ പോലും മാർക്രത്തെ മിസ്ക്യൂ ചെയ്യിച്ച അശ്വിന്റെ ഡെലിവറിയിലെ സിറ്റർ, ഡീപ്പിൽ കൊഹ്‌ലിയുടെ വിശ്വസ്ത കരങ്ങൾ വിട്ടു കളഞ്ഞതും, പ്രോട്ടീസുകാരുടെ ചെയ്‌സിനെ ഡീറെയിൽ ചെയ്യുന്നതിൽ നിന്നും ഇന്ത്യയെ പിന്നോട്ടടിക്കുകയായിരുന്നു.

തുടർച്ചയായി മിസ്ഫയർ ചെയ്യുന്ന രാഹുലിനേയും, DK യും ഒഴിവാക്കി ടീം റീഗ്രൂപ്പ്‌ ചെയ്യേണ്ടതാണ് എന്ന് സജസ്റ്റ് ചെയ്യമെങ്കിലും, പകരം ആരൊക്കെ എന്ന ചോദ്യം ഒരു സമസ്യതന്നെയാണ്. വീ ആർ സ്റ്റിൽ ഓൺ എ സേഫ് സൈഡ്. റീ ഓർഗനൈസ് ചെയത്‌, റീ അസ്സസ് ചെയ്ത് ടീം തിരിച്ചു വരട്ടെ. ഇന്നത്തെ തോൽവി, ഒരു വിർചുവൽ സെമിഫൈനലിൽ, കീവിസ് എന്ന “എലിമിനേടറ്റേഴ്‌സ്” ടീം ഇന്ത്യയെ കാത്തിരിക്കുന്നു എന്ന നോട്ട് ഫേവറബിൾ പോസ്സിബിലിറ്റിക്കും കൂടിയാണ് വഴിതുറക്കുന്നത്.