ആര്‍.സി.ബിയെ തലയിലേറ്റി സച്ചിന്‍; കൗതുകത്തോടെ ആരാധകര്‍

ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇതുവരെ കിരീടം നേടാനായിട്ടില്ലെങ്കിലും വന്‍ ആരാധകവൃന്ദം കൂട്ടായുണ്ട്. ആര്‍സിബിയുടെ ഏറ്റവും വലിയ ആരാധകന്‍ അവരുടെ താരങ്ങളിലൊരാള്‍ തന്നെ ആയാലോ. മലയാളി ബാറ്റ്‌സ്മാന്‍ സച്ചിന്‍ ബേബിയാണ് ആര്‍സിബിയെ തലയിലേറ്റിയത്. ക്ലബ്ബിനും ആരാധകര്‍ക്കും അതേറെ ഇഷ്ടപ്പെടുകയും ചെയ്തു.

ഹെയര്‍ കട്ടിലൂടെയാണ് സച്ചിന്‍ ബേബി ആര്‍സിബിയോടുള്ള ഇഷ്ടം പ്രകടപ്പിച്ചത്. ആര്‍.സി.ബി എന്ന തലയില്‍ വരച്ച സച്ചിന്റെ പുതിയ ഹെയര്‍ സ്റ്റൈലിന്റെ ചിത്രം ക്ലബ്ബ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഫ്രഷ് കട്ട്‌സ് ഫോര്‍ സച്ചിന്‍ എന്നതായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍.

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് മുന്‍പായി യുഎഇയില്‍ ടീമിനൊപ്പം പരിശീലനത്തിലാണ് സച്ചിന്‍. മധ്യനിര ബാറ്റ്‌സ്മാനായ സച്ചിന്‍ ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ കളത്തിലിറങ്ങിയിരുന്നില്ല. യുഎഇയില്‍ ഏതാനും മത്സരങ്ങളില്‍ ഫൈനല്‍ ഇലവനില്‍ ഇടംപിടിക്കാമെന്ന്ാണ് താരത്തിന്റെ പ്രതീക്ഷ.