ടി20 ലോക കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍, സൂപ്പര്‍ താരം പുറത്ത്

ടി20 ലോക കപ്പിനുള്ള 15 അംഗ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ നായകനുമായ ശുഐബ് മാലിക്ക് മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫറാസ് അഹമ്മദിനും ടീമില്‍ അവസരം ലഭിച്ചില്ല.

ഇന്ത്യക്കെതിരേയാണ് പാകിസ്താന്റെ ആദ്യ പോരാട്ടം. ഒക്ടോബര്‍ 24നാണ് ബദ്ധവൈരികള്‍ തമ്മിലുള്ള പോര്. ഒരു തവണ ലോക ചാംപ്യന്‍മാരായിട്ടുള്ള പാകിസ്താന്‍ തങ്ങളുടെ രണ്ടാം കിരീടമാണ് യു.എ.ഇയില്‍ ലക്ഷ്യമിടുന്നത്.

Pakistan Team

ലോക കപ്പിനുള്ള പാകിസ്താന്‍ ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, ഷഹീന്‍ അഫ്രീഡി, സൊഹെയ്ബ് മഖ്സൂദ്.

റിസര്‍വ് കളിക്കാര്‍: ഷാനവാസ് ധനി, ഉസ്മാന്‍ ഖാദിര്‍, ഫഖര്‍ സമാന്‍