ന്യൂസിലാന്‍ഡിന്റെ വിജയം, ഇന്ത്യയെ ട്രോളി പാകിസ്ഥാന്‍ ക്രിക്കറ്റ്

ടി20 ലോക കപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരെ ട്രോളി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ട്വീറ്റ്. ‘ഇന്ത്യന്‍ ആരാധകരേ, നിങ്ങള്‍ക്ക് എന്തു തോന്നുന്നു?’ എന്നാണ് ക്രിക്കറ്റ് പാകിസ്ഥാന്റെ പരിഹാസം.

ക്രിക്കറ്റ് പാകിസ്ഥാന്റെ ഈ ട്വീറ്റിന് മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരം വസീം ജാഫറും രംഗത്തെത്തി. ’12നും ഒരുമണിക്കും ഇടയിലാണ് ഭക്ഷണം കഴിച്ചത്. ഇപ്പോഴും വയറ് നിറഞ്ഞിരിക്കുന്നു’ എന്നാണ് ജാഫര്‍ ക്രിക്കറ്റ് പാകിസ്ഥാന് മറുപടി കൊടുത്തത്.

പാകിസ്ഥാന് എതിരെ ലോക കപ്പില്‍ 12-1ന് ജയം പിടിച്ചു എന്നതാണ് ഇവിടെ ജാഫര്‍ ചൂണ്ടിക്കാണിക്കുന്നത്. നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടതാണ് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്.

Image

Read more

ജയത്തോടെ ന്യൂസിലാൻഡ് പാകിസ്ഥാനൊപ്പം സെമിയില്‍ പ്രവേശിച്ചു. അഞ്ച് മത്സരങ്ങളില്‍ എല്ലാത്തിലും വിജയിച്ചാണ് പാക് പടയുടെ സെമി പ്രവേശം. സെമില്‍ ഓസ്‌ട്രേലിയയാണ് പാകിസ്ഥാന്റെ എതിരാളികള്‍ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെയും നേരിടും.