37-ാം വയസില്‍ ടി20 അരങ്ങേറ്റം, ആദ്യ മത്സരം തന്നെ വിടവാങ്ങല്‍ മത്സരം ആകുമെന്ന് പ്രഖ്യാപിച്ച താരം!

ഓഗസ്റ്റ് 31, 2011 മാഞ്ച്സ്റ്റര്‍- ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് സീരിസ് ദുരന്തത്തില്‍ കലാശിക്കുകയും നിരവധി മുന്‍ നിര താരങ്ങള്‍ പരിക്ക് മൂലം പിന്മാറിയതുകൊണ്ടും ഇംഗ്ലീഷ് ടൂറിലെ ഏക ടി20 മത്സരത്തിനു വേണ്ടിയുള്ള ടീമില്‍ മൂന്നാമനായി ഇറങ്ങാനായി സിലക്ടര്‍മ്മാര്‍ നിയോഗിച്ചത് ഒരു മുപ്പത്തേഴുകാരനെയായിരുന്നു. തന്റെ അരങ്ങേറ്റ മത്സരം തന്നെ വിടവാങ്ങല്‍ മത്സരം ആകുമെന്ന് മുന്‍ കൂട്ടി പ്രഖ്യാപിച്ചു അയാള്‍. ഇത്തരത്തില്‍ ഒരു അപൂര്‍വ്വതയ്കു കാരണം മൂന്നു വര്‍ഷത്തോളമായി നീല ജഴ്സി അണിയാന്‍ സമ്മതിക്കാതിരുന്ന അവരോടുള്ള പ്രതിഷേധവും കൂടി ആയിരുന്നു അത്. ഏകദിനത്തില്‍ പതിനായിരത്തോളം റണ്‍സ് നേടിയിട്ടും ഒരു സുപ്രഭാതത്തില്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെടേണ്ടി വന്നിട്ടും ഒരിക്കല്‍ പോലും അതിനെ പറ്റി പരാതിപ്പെടുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ലായിരുന്നു.

3 വര്‍ഷങ്ങള്‍ക്കിപ്പുറം ലോക കപ്പ് ജേതാക്കളായ ഒരു ടീം വിദേശ പര്യടനത്തിനു പോയി നാണം കെട്ട് മടങ്ങിയപ്പോള്‍ അവര്‍ ഓടിചെന്നത് ദ്രാവിഡിന്റെ അടുക്കലേക്കായിരുന്നു. ദ്രാവിഡിനു ഇത് പുത്തരിയല്ലായിരുന്നു. മാനേജ്‌മെന്റിനു വേണ്ടി പല വേഷങ്ങളും കെട്ടേണ്ടി വന്നിട്ടുണ്ടായിരുന്നു അദ്ദേഹത്തിനു. 2003 ലോകകപ്പില്‍ ടീം ബാലന്‍സിനു വേണ്ടി കീപ്പറായും, ഓപ്പണര്‍മ്മാര്‍ ഇല്ലാത്ത്‌പ്പോള്‍ ഓപ്പണറായും, ചാപ്പലുമായുള്ള യുദ്ധത്തില്‍ ഗാംഗുലിയുടെ നായക സ്ഥാനം തെറിച്ചപ്പോള്‍ ആ മുള്‍ക്കിരീടം ഏറ്റു വാങ്ങിയും പല ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്ന ആ കരിയറിലെ അവസാനത്തെ വേഷം കെട്ടലായിരുന്നു ആ ടി20 മാച്ച്. തന്റെ അവസാന ടി20 ആയിരിക്കും ഇത് എന്ന പ്രഖ്യാപനത്തില്ലൂടെ സെലക്ടര്‍മ്മാര്‍ക്ക് കൊടുത്ത മറുപടി ”ഇനി വന്‍ മതിലിനെ ചായണ്ട.’

ടോസ് കിട്ടി ആദ്യം ബാറ്റിംഗ്ഗിനു ഇറങ്ങിയ ഇന്ത്യ നല്ല തുടക്കത്തിലേക്ക് നീങ്ങിക്കോണ്ടിരിക്കെ ആദ്യ വിക്കെറ്റ് നഷ്ടമാകുന്നു. തന്റെ ആദ്യത്തേതും അവസാനത്തേതുമായ ടി20 മത്സരത്തില്‍ കളിക്കാനിറങ്ങുംബോള്‍ ദ്രാവിഡില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒരു ഇന്നിംഗ്‌സ് ആയിരുന്നു കാണികള്‍ക്ക് ലഭിച്ചത്. സിംഗിളുകള്‍ നേടാന്‍ ബുദ്ധിമുട്ടിയ ദ്രാവിഡ് നാലില്‍നില്‍കെ സ്റ്റംമ്പ് ചെയ്യാനുള്ള അവസരം കീസ്വെട്ടര്‍ നഷ്ടപ്പെടുത്തി. സ്വാനിനെ കടന്നാക്രമിക്കാനുള്ള ശ്രമം പാളിയതില്‍ പിന്നെ സമിത് പട്ടേലിന്റെ ഓവറില്‍ ദ്രാവിഡ് വിശ്വരൂപം പൂണ്ടു.

പതിനൊന്നാം ഓവറിന്റെ നാലാം പന്തില്‍ സമിത് പട്ടേലിനെ മിഡ്വിക്കറ്റിനു മുകളിലൂടെ പറത്തി ടി20 യിലെ ആദ്യ സിക്‌സ് നേടി. തൊട്ടടുത്ത പന്തില്‍ ലൊങ്ങ് ഓണിനു മുകളിലൂടെ അടുത്ത സിക്‌സ്. സ്ലോഗ് സ്വീപ് ചെയ്ത് ഓവറിലെ അവ്‌സാന പന്തും മിഡ് വിക്കറ്റിനു മുകളിലൂടെ പറത്തിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പണ്ടൊരിക്കല്‍ ന്യുസിലാന്റിനു എതിരെ 22 പന്തില്‍ 50 നേടിയാ ദ്രാവിഡിന്റെ രൂപം ഓര്‍ത്തുകാണും.

തൊട്ടടുത്ത ഓവറില്‍ ബൊപ്പാരയെ കവറിനു മുകളിലൂടെ പറത്താന്‍ ശ്രമിച്ച് മോര്‍ഗ്ഗനു ക്യാച്ച് നല്‍കി വിടവാങ്ങുമ്പോള്‍ ദ്രാവിഡിന്റെ സമ്പാദ്യം 21 പന്തില്‍ 31 റണ്‍സ്. ഒരു അരങ്ങേറ്റക്കാരന്റെ പ്രകടനം എന്ന നിലയില്‍ ഉജ്ജ്വല തുടക്കം.അവസാന മത്സരം കളിക്കാനിറങ്ങുന്നയാള്‍ എന്ന് നോക്കുമ്പാള്‍ മികച്ച വിടവാങ്ങല്‍ പ്രകടനം.

എപ്പോഴത്തെയും പോലെ ദ്രാവിഡ് ഔട്ടായതോടു കൂടി ഇന്ത്യ തകരുന്നു. കളിയ്യില്‍ ഇന്ത്യ പരാജയപ്പെടുന്നു. തന്റെ അവസാന ടെസ്റ്റ്, ഏകദിനം, ഐപിഎല്‍ മത്സരങ്ങളില്‍ എല്ലാം പരാജയം ആയിരുന്നു ദ്രാവിഡിന്റെ ടീമുകളുടെ വിധി. കരിയറിലുട നീളം ത്യാഗം ചെയ്ത് വിജയശ്രീലാളിതനായി വിരമിക്കാന്‍ അദ്ദേഹത്തിനു നിര്‍ഭാഗ്യ വ്ശാല്‍ കഴിഞ്ഞില്ല. ദ്രാവിഡിനെപ്പറ്റി ജാക്ക് കാലിസ് പറഞ്ഞത് ഇങ്ങനെ ”ഇന്ത്യയില്‍ അല്ലായിരുന്നു ജനിച്ചതെങ്കില്‍ ദ്രാവിഡ് സച്ചിനെക്കാള്‍ ആദരിക്കപ്പെട്ടെനെ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍