ഗില്‍ ഫൈനലില്‍ ഇടംപിടിച്ചത് പരിക്ക് മറച്ചുവെച്ച്, ദുരൂഹത

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ച യുവതാരം ശുഭ്മന്‍ ഗില്‍ പരുക്കു മറച്ചുവെച്ചാണ് ടീമില്‍ ഇടംപിടിച്ചതെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം സാബാ കരിം. പരിക്കിനെ തുടര്‍ന്ന് താരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് കരിമിന്റെ ആരോപണം.

“ശുഭ്മന്‍ ഗില്‍ അദ്ദേഹത്തിന്റെ പരുക്ക് മറച്ചുവച്ചത് എന്നെ വിസ്മയിപ്പിച്ചു. ഇന്ത്യന്‍ ടീമിനൊപ്പം ദീര്‍ഘ കാലമായി സഞ്ചരിക്കുന്ന വ്യക്തിയാണ് ഗില്‍. താരങ്ങളുടെ കായികക്ഷമതയുടെ കാര്യത്തില്‍ ടീം ഫിസിയോയ്ക്കും മെഡിക്കല്‍ സ്റ്റാഫിനും കൃത്യമായ ധാരണ ഉണ്ടാകേണ്ടതാണ്. ശുഭ്മന്‍ ഗില്ലിന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്താണെന്നതില്‍ ദുരൂഹതയുണ്ട്” സാബാ കരിം പറഞ്ഞു.

BCCI GM for cricket operations Saba Karim asked to resign - Firstcricket  News, Firstpost

“ഗില്ലിന്റെ അഭാവത്തില്‍ മായങ്ക് അഗര്‍വാളിനെ പകരക്കാരനായി ടീമിലെത്തിക്കണമെന്നും കരിം പറഞ്ഞു. “ഓപ്പണറായി മായങ്കിനാണ് ആദ്യം അവസരം നല്‍കേണ്ടത്. മായങ്കിനോടുള്ള ടീമിന്റെ സമീപനത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ട്. 23 ഇന്നിംഗ്‌സുകളില്‍ തിളങ്ങാതെ പോയതിനു പിന്നാലെ അദ്ദേഹത്തെ ടീമിനു പുറത്താക്കിയതാണ്” സാബാ കരിം പറഞ്ഞു.

അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് നാലിനാണ് പരമ്പരയിലെ ആദ്യ മത്സരം. ഈ മത്സരത്തിന് മുമ്പായി ഇന്ത്യയ്ക്ക് രണ്ട് സന്നാഹ മത്സരങ്ങള്‍ ഇംഗ്ലണ്ട് അനുവദിച്ചിട്ടുണ്ട്.