ബാസ്ബോൾ ശൈലിയിലേക്ക് ചേരാൻ സൂപ്പർ താരം മടങ്ങിയെത്തുന്നു, എൻട്രി ഈ വർഷം അവസാനത്തോടെ

പേസ് ബൗളർ ജോഫ്ര ആർച്ചർ ഉടൻ തന്നെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) സ്കീമിൽ തിരിച്ചെത്തിയേക്കും, 27 കാരനായ താരത്തെ ഈ മാസം “ശീതകാല പരിശീലന ക്യാമ്പിലേക്ക്” ക്ഷണിച്ചു, ടെസ്റ്റ് ടീമിലേക്കുള്ള തന്റെ യാത്ര ഉടനെ താരം ആരംഭിക്കും.

ഇനി ചില്ലപ്പോൾ ക്രിക്കറ്റിലേക്ക് ഒരു മടങ്ങിവരവില്ല എന്ന രീതിയിൽ ആർച്ചർ ബുത്മിട്ടിയിരുന്നു പരിക്കിന്റെ നാളുകളിൽ. എന്തായാലും ഇരുണ്ട കാലത്തേ അതിജീവിച്ച് ആർച്ചറി ശക്തമായി തിരിച്ചെത്താൻ ഒരുങ്ങുന്നത് ഇംഗ്ലണ്ടിന് മുതൽക്കൂട്ടാകും. ആൻഡേഴ്സൺ, ബ്രോഡ് എന്നിവരൊക്കെ വിരമിച്ചാൽ ടീമിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത് ആർച്ചർ തന്നെയാണ്.

നേരത്തെ തന്നെ മടങ്ങിവരേണ്ട ആർച്ചറിനെ മുതുകിലെ പരിക്കാണ് പിന്നോട്ട് വലിച്ചത്. താരത്തിന്റെ മടങ്ങിവരവിനായി ഇംഗ്ലീഷ് ബോർഡ് തിടുക്കം കൂട്ടില്ല. സമയമെടുത്ത് മാതരം പ്രോസസ്സ് ആരംഭിച്ചാൽ മതിയെന്നാണ് ബോർഡ് നിലപാട്.

താരത്തെ മുംബൈ ഇന്ത്യൻസ് അടുത്ത വർഷത്തെ ഐ.പി.എലിലിൽ പ്രതീക്ഷിക്കുന്നുണ്ട്.