ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ ഭരണാധികാരികളിൽ ഒരാൾ… അതായിരുന്നു അഡോൾഫ് ഹിറ്റ്ലർ. പലപ്പോഴും ക്രൂരനായ വ്യക്തിയായി ചിത്രീകരിച്ചിട്ടുള്ള ഹിറ്റ്‌ലറുടെ മൃദുലമായ മറ്റൊരു വശത്തെക്കുറിച്ച് വളരെക്കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഹിറ്റ്‌ലറുടെ ബ്ലോണ്ടി എന്ന നായയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ കഥ ആരും അത്ഭുതത്തോടെ മാത്രമേ കേട്ടിരുന്നിട്ടുള്ളു. ഹിറ്റ്‌ലറുടെ സന്തത സഹചാരിയായിരുന്നു ബ്ലോണ്ടി എന്ന ജർമ്മൻ ഷെപ്പേർഡ്. ഉന്നത നാസി ഉദ്യോഗസ്ഥനായ മാർട്ടിൻ ബോർമാൻ നൽകിയ സമ്മാനമായിരുന്നു ബ്ലോണ്ടി. വളരെ പെട്ടെന്നാണ് ഹിറ്റ്‌ലറുടെ കുടുംബത്തിലെ ഒരു പ്രിയപ്പെട്ട അംഗമായി ബ്ലോണ്ടി മാറിയത്.

ഹിറ്റ്ലറിൻറെ എക്കാലത്തെയും പ്രിയപ്പെട്ട നയായിരുന്നു ബ്ലോണ്ടി. ജർമ്മൻ ബ്രീഡ് ആയതുകൊണ്ട് തന്നെ കുറച്ചു ഇഷ്ടക്കൂടുതൽ ഹിറ്റ്ലർക്ക് നായയുടെ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. തന്റെ നായകൾ മറ്റുള്ള ആളുകളോട് അടുപ്പം കാണിക്കുന്നത് അദ്ദേഹത്തിന് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ഹിറ്റ്ലറിനോട് അടുപ്പമുളവർ രേഖപെടുത്തിയിട്ടുണ്ട്.

ഒരു മൃഗസ്‌നേഹിയായിരുന്ന ഹിറ്റ്ലറിന് ബ്ലോണ്ടിയുടെ സാന്നിധ്യം വളരെയധികം ആശ്വാസവും സന്തോഷവും നൽകിയിരുന്നു. നടക്കുമ്പോഴും കളിക്കുമ്പോഴും, ഭക്ഷണസമയത്ത് പോലും ബ്ലോണ്ടി പലപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടാകാറുണ്ടായിരുന്നു. ഹിറ്റ്‌ലറിനോടുള്ള ബ്ലോണ്ടിയുടെ വിശ്വസ്തതയും വാത്സല്യവും പ്രകടമായിരുന്നു. ഹിറ്റ്ലറും അതേപോലെ തന്നെ തിരിച്ചും നായയെ സ്നേഹിച്ചിരുന്നു. യുദ്ധം രൂക്ഷമാവുകയും ജർമ്മനിയുടെ സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്ത സമയം ബ്ലോണ്ടി ഹിറ്റ്‌ലറിന് ആശ്വാസമായി കൂടെനിന്നു.

യുദ്ധത്തിന്റെ അവസാന ദിവസങ്ങളിൽ സോവിയറ്റ് സൈന്യം ബെർലിനിലേക്ക് അടുത്തതോടെ ഹിറ്റ്ലറുടെ ലോകം തകരാൻ തുടങ്ങി. പ്രതീക്ഷിക്കാതെ കാര്യങ്ങൾ തലകീഴ് മറിഞ്ഞതോടെ ഹിറ്റ്‌ലർ തന്റെ മുഴുവൻ വീട്ടിലെ ജീവനക്കാരെയും, ബ്ലോണ്ടി ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെയും കൊല്ലാൻ ഉത്തരവിട്ടു. 1945 ഏപ്രിൽ 29-ന്, ഹിറ്റ്‌ലർ തന്റെയും ഭാര്യ ഇവാ ബ്രൗണിന്റെയും ആത്മഹത്യയ്ക്കായി തിരെഞ്ഞെടുത്ത സയനൈഡ് കാപ്‌സ്യൂളുകൾ ബ്ലോണ്ടിയിൽ പരീക്ഷിക്കുകയും അതിന്റെ ഫലമായി ബെർലിനിലെ ബങ്കറിൽ വെച്ച് ബ്ലോണ്ടിയുടെ ജീവിതം അവസാനിച്ചു.

ഹിറ്റ്ലർ മാത്രമല്ല, ചരിത്രത്തിലെ പല പ്രമുഖർക്കും വളർത്തു മൃഗങ്ങൾ ഉണ്ടായിരുന്നു. ആദ്യ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് വാഷിങ്ടനിന് നിരവധി വളർത്തുനായ്ക്കൾ ഉണ്ടായിരുന്നു. ബ്രിട്ടനിലെ വിക്ടോറിയ റാണിക്ക് ലൂട്ടി എന്ന ചൈനീസ് പട്ടിക്കുട്ടിയായിരുന്നു കൂട്ടിനു ഉണ്ടായിരുന്നത്. വിഖ്യാത ബ്രിട്ടിഷ് കവിയായ ബൈറൺ പ്രഭു കരടിയെയും ചെന്നായയെയും വരെ വളർത്തിയിരുന്നു.

Read more