ഏഴ് ഓവര്‍, ഏഴ് വിക്കറ്റ്, ഏഴും മെയ്ഡന്‍; വിമാനം വൈകിയ നരെയ്ന്‍ കാട്ടിക്കൂട്ടിയത്

ഐപിഎല്‍ 16ാം സീസണിനായി തയ്യാറെടുക്കുന്ന കെകെആറിന് അതിയായ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ടീമിന്റെ മുഖ്യ സ്പിന്നര്‍ സുനില്‍ നരെയ്‌ന്റെ മാസ്മരിക ബോളിംഗ് പ്രകടനമാണ് ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്.

ട്രിനിഡാഡ് ടുബാഗോയിലെ ഒരു ക്ലബ് മല്‍സരത്തിലാണ് നരെയ്ന്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തില്‍ 7 ഓവര്‍ പന്തെറിഞ്ഞ താരം 7 വിക്കറ്റ് നേടിയെന്ന് മാത്രമല്ല എറിഞ്ഞ ഏഴ് ഓവറുകളും മെയ്ഡ്ന്‍ ആക്കുകയും ചെയ്തു. ക്യൂന്‍സ് പാര്‍ക്ക് ക്രിക്കറ്റ് ക്ലബിനായി ക്ലാര്‍ക്ക് റോഡ് യുണൈറ്റഡിനെതിരായ മല്‍സരത്തിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

രസകരമായ കാര്യമെന്തെന്നു വച്ചാല്‍ ഈ മല്‍സരം കളിക്കാന്‍ നരെയ്ന്‍ തയാറെടുത്തിരുന്നതല്ല. ഐപിഎല്ലിനായി ഇന്ത്യയിലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലായിരുന്നു താരം. എന്നാല്‍ വിമാനം വൈകിയതോടെ താരം ഈ മത്സരം കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനം വൈകിയത് അങ്ങനെ താരത്തിനും താരത്തിന്റെ ടീമിനും നേട്ടമായെന്ന് ചുരുക്കം.

Read more

നിലവിലെ നായകന്‍ ശ്രേയസ് അയ്യര്‍ പരിക്കിന്റെ പിടിയിലായതിനാല്‍ കെകെആര്‍ നായക സ്ഥാനത്തേക്ക് പരിഗണിക്കുന്ന താരങ്ങളിലൊളാണ് നരെയ്ന്‍. താരത്തിന്റെ നിലവിലെ ഫോം ടീമിന് നേട്ടമാകുമെന്ന അതിയായ പ്രതീക്ഷയിലാണ് ആരാധകരും. ഈ മാസം 31 നാണ് ഐപിഎല്‍ മത്സരങ്ങല്‍ ആരംഭിക്കുക.