ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര; കമ്മിന്‍സ് എത്തില്ല, ഓസീസിനെ അവന്‍ നയിക്കും

ഈ ആഴ്ച അവസാനം ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കും. അമ്മയുടെ നിര്യാണത്തെ തുടര്‍ന്ന് പാറ്റ് കമ്മിന്‍സ് ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് സ്മിത്തിനെ നായകനായി നിയമിച്ചിരിക്കുന്നത്. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും സ്മിത്തായിരുന്നു നായകന്‍.

അതേസമയം ഡേവിഡ് വാര്‍ണര്‍ ഏകദിന പരമ്പരയ്ക്കുള്ള ടീമിനൊപ്പം ഉണ്ടാകുമെന്ന് സ്ഥിരീകരണമായിട്ടുണ്ട്. കൈമുട്ടിന് പരിക്കേറ്റതിനെത്തുടര്‍ന്ന് താരത്തിന് അവസാന രണ്ട് ടെസ്റ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ പരിക്ക് ഭേദമായ താരം ഏകദിന പരമ്പരയ്ക്കായി ടീമിനൊപ്പം ചേരും

15 അംഗ ടീമില്‍ കമ്മിന്‍സിന് പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ജെയ് റിച്ചാര്‍ഡ്സണ്‍ പരിക്കേറ്റ് സര്‍ജറിക്ക് വിധേയനാകാന്‍ ടീമില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് നഥാന്‍ എല്ലിസിനെ ഓസീസ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

വെളളിയാഴ്ച മുംബൈയിലെ വാംഖഡെയിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ആദ്യ ഏകദിനം നടക്കുക. രണ്ടാം മത്സരം 19 ന് ആന്ധ്രയിലും മൂന്നാം മത്സരം 21 ന് ചെന്നൈയിലും നടക്കും. മൂന്നു മത്സരങ്ങളും പകലും രാത്രിയുമായിട്ടാണ് നടക്കുന്നത്.