ക്ഷമിക്കണം ഒരു നിമിഷം ഫുട്‍ബോൾ ആണെന്ന് കരുതി ചെയ്തുപോയതാണ്, പാകിസ്ഥാൻ സൂപ്പർ ലീഗിൽ കാല്പന്തുകളിയെ ഓർമ്മിപ്പിച്ച നിമിഷം; വീഡിയോ ഏറ്റെടുത്ത് ആരാധകർ

പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) നടന്നുകൊണ്ടിരിക്കുന്ന എഡിഷൻ ഈ ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയമായി മാറിയിരിക്കുന്നു. ചില ഉജ്ജ്വലമായ ഇന്നിങ്‌സുകൾ മുതൽ ചില വിവാദ നിമിഷങ്ങൾ വരെ, കഴിഞ്ഞ എഡിഷനി നിന്നെല്ലാം വ്യത്യസ്തമായി ഈ സീസൺ ടി20 ലീഗ് ആരാധകരിൽ നിന്ന് വളരെയധികം ശ്രദ്ധ നേടുന്നു.

ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മിൽ അടുത്തിടെ നടന്ന ഒരു മത്സരത്തിൽ, കാണികളെ ചിരിപ്പിച്ച രസകരമായ ഒരു സംഭവം നടന്നു. മത്സരത്തിൽ ഗ്ലാഡിയേറ്റേഴ്സിനെ 63 റൺസിനാണ് ഇസ്ലാമാബാദ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇസ്ലാമാബാദ് 20 ഓവറിൽ 220/6 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത്. പിന്നീട് ഹസൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഗ്ലാഡിയേറ്റേഴ്‌സ് 157 റൺസിന് പുറത്തായി.

ഇസ്ലാമാബാദിന്റെ ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറിൽ, പേസർ മുഹമ്മദ് ഹസ്‌നൈൻ, ഷദാബ് ഖാന് നേരെ ഒരു യോർക്കർ എറിഞ്ഞു. റൺ എടുക്കാൻ പോയ താരത്തെ ഹസ്‌നൈൻ തടയുകയും ചെയ്തു. തന്റെ ശ്രമത്തെ തടഞ്ഞ ഹസ്‌നൈനെ ഫുട്‍ബോളിലൊക്കെ കാണുന്നത് പോലെ ടാക്കിൾ ചെയ്തു. ഈ ശ്രമം കണ്ട വിക്കറ്റ് കീപ്പർ സർഫ്രാസ് ഷദാബിനെ തല്ലാൻ വരുന്നത് പോലെ കാണിക്കുകയും ചെയ്യുന്നുണ്ട്.

ഒരു നിമിഷം ഷദാബ് ഫുട്‍ബോളാണെന്ന് ചിന്തിച്ചുകാണും ഉൾപ്പടെ നിരവധി ട്രോളുകളാണ് ഇപ്പോൾ പിറക്കുന്നത്.