ചിലർ അത് അംഗീകരിക്കില്ല, എന്തിരുന്നാലും 2023 ലോക കപ്പിൽ അവർ ഇന്ത്യയെ നയിക്കും; വെളിപ്പെടുത്തി ദിനേശ് കാർത്തിക്ക്

രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും 2023-ൽ സ്വന്തം മണ്ണിൽ നടക്കുന്ന ഏകദിന ലോകകപ്പിലേ ഇന്ത്യയുടെ നേതൃസ്ഥാനങ്ങളിൽ എത്തുമെന്ന് വെറ്ററൻ ഇന്ത്യൻ കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക് പറയുന്നു. ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) ഐപിഎൽ 2022 കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ഹാര്ദിക്ക് ഭാവി ഇന്ത്യൻ ടീമിന്റെ നായകൻ ആകാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഡിസംബർ 27 ചൊവ്വാഴ്ച, ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന, ടി20 ഐ പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രോഹിത് ഏകദിനത്തിലും ഹാർദിക് ടി20 യിലും ഇന്ത്യയെ നയിക്കും.

ക്രിക്ക്ബസിനോട് സംസാരിച്ച കാർത്തിക് രോഹിതും ധവാനും ഇന്ത്യൻ ടീമിലെ വലിയ പേരുകൾ ആണെന്നും ഇരുവരെയും തമ്മിൽ ആയിരിക്കും മത്സരം എന്നും പറഞ്ഞു.

“ശിഖർ ധവാൻ, കെ എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരെ പോലെ നിരവധി അനവധി ഓപ്ഷൻ ഇന്ത്യക്കുണ്ട്. എന്നാൽ തൽക്കാലം ഇത് രോഹിതും ഹാർദിക് പാണ്ഡ്യയും തമ്മിലുള്ള ടോസ് അപ്പ് ആയിരിക്കും അല്ലെങ്കിൽ രോഹിതും ഹാർദിക് പാണ്ഡ്യയും ആയിരിക്കും ലോകകപ്പിലേക്ക് നയിക്കുന്ന ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും.”

മുതിർന്ന താരങ്ങൾ ഇനി ഏകദിന പരമ്പരകളിലും യുവതാരങ്ങളെ കൂടുതൽ ടെസ്റ്റ് പരമ്പരയിലും ആയിരിക്കും ഇനി ഉൾപെടുത്തുക.