ശ്രേയസ് അയ്യരുടെ ഓസ്കർ ലെവൽ ആക്ടിംഗ്, ഇല്ലാത്ത പരിക്ക് ഉണ്ടെന്ന് കാണിച്ച് മുങ്ങൽ; പണി കിട്ടിയത് ഇങ്ങനെ

കളിക്കാരും എൻസിഎയും ബിസിസിഐയും തമ്മിൽ ഒരിക്കലും അവസാനിക്കാത്ത വൈരുദ്ധ്യങ്ങളുള്ള ഒരു പ്രസ്ഥാനമായി ഇന്ത്യൻ ക്രിക്കറ്റ് മാറിയിരിക്കുന്നു. കേന്ദ്ര കരാറുള്ള കളിക്കാരനായ ശ്രേയസ് അയ്യർ, രഞ്ജി ട്രോഫിയിൽ കളിക്കാതിരിക്കാൻ വ്യാജ പരിക്ക് അഭിനയിച്ചെന്നാണ് ഏറ്റവും പുതിയ വാർത്ത. ഇന്ത്യൻ എക്‌സ്‌പ്രസ് പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് എഴുതിയ തുറന്ന കത്തിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി ശ്രേയസ് അയ്യരിന് യാതൊരു പരിക്കും ഇല്ലെന്നും താരത്തിന്റേത് അഭിനയം മാത്രം ആണെന്നും പറഞ്ഞിരിക്കുകയാണ്.

ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്‌പോർട്‌സ് സയൻസ് ആൻ്റ് മെഡിസിൻ മേധാവി നിതിൻ പട്ടേൽ, അയ്യർക്ക് പുതിയ പരിക്കുകളൊന്നും ഇല്ലെന്നും ശാരീരികക്ഷമതയുണ്ടെന്നും സ്ഥിരീകരിച്ചു. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നടുവേദന ചൂണ്ടിക്കാട്ടി ബറോഡയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് ശ്രേയസ് അയ്യർ പിന്മാറുക ആയിരുന്നു.

നിതിൻ പറയുന്നതനുസരിച്ച്, അയ്യർക്ക് പരിക്കുകളൊന്നും ഇല്ല. വെള്ളിയാഴ്ച ആരംഭിക്കുന്ന രഞ്ജി മത്സരത്തിനുള്ള സെലക്ഷൻ ലഭ്യമാണ്. കേന്ദ്ര കരാറുള്ള ക്രിക്കറ്റ് താരങ്ങൾ രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ ആഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്തായാലും ശ്രേയസ് അയ്യരുടെ പരിക്ക് അഭിനയം അദ്ദേഹത്തിന് വിന ആയി മാറുമെന്ന് ഉറപ്പാണ്.