ഗുഡ്‌ബൈ വോണീ..; വോണിന് കുടുംബവും സുഹൃത്തുക്കളും വിട ചൊല്ലി

അന്തരിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം സംസ്‌കരിച്ചു. കുടുംബവും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. 80 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

വോണിന്റെ മൂന്ന് മക്കള്‍, മാതാപിതാക്കള്‍, മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്ലര്‍, അലന്‍ ബോര്‍ഡര്‍, ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും വോണിനെ യാത്രയാക്കാന്‍ എത്തി.

തായ്ലന്‍ഡിലെ വില്ലയില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വോണ്‍ മരണപ്പെട്ടത്. വോണിന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളാണ് നിലവിലുള്ളത്. ശരീരഭാരം കുറയ്ക്കാനുള്ള കഠിനമായ ചിട്ടകള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read more

ശരീരഭാരം കുറയ്ക്കാന്‍ അടുത്തിടെ ലിക്വിഡ് ഡയറ്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ താരം പരീക്ഷിച്ചിരുന്നു. ഇത്തരം കഠിനമായ ഡയറ്റുകള്‍ വോണിന്റെ ആരോഗ്യസ്ഥിതി സങ്കീര്‍ണമാക്കിയെന്നാണ് വിവരം.