ഷക്കീബും അമ്പയറും അത് ഒരു ഒന്നൊന്നര കോമ്പിനേഷനാണ്, അമ്പയർക്ക് നേരെ പാഞ്ഞടുത്ത് താരം; ഇയാൾ എന്താ ഇങ്ങനെ എന്ന് ആരാധകർ...വീഡിയോ വൈറൽ

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ക്രിക്കറ്റ് പിച്ചിൽ ഒരുപാട് അത്ഭുതങ്ങൾ കാട്ടിയ താരമാണ്. പക്ഷെ അതെ സമയത്ത് തന്നെ വിവാദങ്ങൾ ഉണ്ടാക്കുന്നതിലും മിന്നൽ തന്നെയാണ് എന്നും എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അമ്പയർമാരുടെ തീരുമാങ്ങളിൽ നിരാശനായി അവരോട് ദേഷ്യപെടുന ഷക്കീബിനെ പല തവണ ക്രിക്കറ്റ് പിച്ചിൽ കണ്ടിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റ്മത്സരങ്ങൾക്കിടെയാണ് ഈ കാഴ്ച പലപ്പോഴും കണ്ടിട്ടുള്ളത്. ഇന്നലെ അത്തരം ഒരു സംഭവം ആവർത്തിച്ചു.

ഇന്നലെ നടന്ന ബംഗ്ളാദേശ് പ്രീമിയർ ലീഗിലെ ഒരു മത്സരത്തിലായിരുന്നു സംഭവം നടന്നത്. താൻ നേരിട്ട പന്ത് വൈഡ് ആണെന്ന ശാക്തീബിന്റെ വാദത്തിനിടെ അമ്പയർ അത് ഫസ്റ്റ് ബൗൺസർ ആയിട്ടാണ് കണക്കാക്കിയത്. തീരുമാനം തനിക്ക് അനുകൂലമാകാത്തതിൽ അസന്തുഷ്ടനായ ഷാക്കിബ് അമ്പയറോട് ദേഷ്യപെടുന്നതും അദ്ദേഹത്തിന് നീ പാഞ്ഞടുക്കുന്നതും കാണാൻ സാധിച്ചു. എന്തായാലും അമ്പയർ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല.

2021ലെ ധാക്ക പ്രീമിയർ ലീഗിൽ ഷകീബ് അമ്പയിംഗ് തീരുമാനത്തിൽ നിരാശനായി സ്റ്റമ്പുകൾ പിഴുതെറിയുകയും അമ്പയർ ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്തിരുന്നു. സംഭവത്തിൽ മാപ്പുപറഞ്ഞാണ് താരം രക്ഷപെട്ടത്.

ഏന്തയാലും ഇത്ര സീനിയർ ആയിട്ടുള്ള താരം വീണ്ടും വീണ്ടും സമാനമായ തെറ്റ് ആവർത്തിക്കുന്നത് കാണുന്ന ആരധകരും നിരാശരാണ്.