ഷാക്കിബും മുഹമ്മദുള്ളയും തിളങ്ങി; ബംഗ്ലാദേശിന് മികച്ച സ്‌കോര്‍

ട്വന്റി20 ലോക കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാ കടുവകള്‍ 181/7 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തി.

നായകന്‍ മുഹമ്മദുള്ളയുടെ (28 പന്തില്‍ 50) അര്‍ദ്ധ ശതകമാണ് ബംഗ്ലാദേശ് സ്‌കോറിന് വലിയ കുതിപ്പേകിയത്. മൂന്നു ഫോറും മൂന്ന് സിക്‌സും മുഹമ്മദുള്ളയുടെ ബാറ്റില്‍ നിന്ന് മൂളിപ്പറന്നു. ഷാക്കിബ് അല്‍ ഹസന്‍ 46 റണ്‍സുമായി മികച്ച സംഭാവന നല്‍കി.

Read more

ലിന്റണ്‍ ദാസ് (29), ആലിഫ് ഹൊസൈന്‍ (21), മുഹമ്മദ് സെയ്ഫുദിന്‍ (6 പന്തില്‍ 19, ഒരു ബൗണ്ടറി, രണ്ട് സിക്‌സ്) എന്നിവരും ബംഗ്ലാ ബാറ്റര്‍മാരില്‍ മോശമാക്കിയില്ല. പാപ്പുവ ന്യൂ ഗിനിയയ്ക്കായി കബുവ മൊറേയയും ഡാമിയന്‍ രാവുവും ആസാദ് വാലയും രണ്ട് വിക്കറ്റ് വീതം പിഴുതു.