മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

എംഎസ് ധോണി തൻ്റെ മികച്ച കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ടെങ്കിലും 2024 ഐപിഎല്ലിൽ മെയ് 18 ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ടീമിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ കരിയറിൽ ഒരുപക്ഷെ അവസാനമായി കിട്ടിയ മുറിവ് ആയിരിക്കാം. ഇനി ഒരു സീസൺ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഒരു പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ഇത് ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിലെ പോലെ ഇത്തവണയും ഒരു കിരീടം നേടി അത് അവസാനിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. 42-കാരൻ കാൽമുട്ടിൻ്റെ പ്രശ്‌നവുമായി മല്ലിടുന്നുണ്ടെങ്കിലും ഈ സീസണിൽ ചെന്നൈയുടെ 14 മത്സരങ്ങളും പരിക്കോടെ തന്നെയാണ് അദ്ദേഹം കളിച്ചത്. ശനിയാഴ്ച, ആർസിബിയോട് സിഎസ്‌കെയുടെ 27 റൺസിൻ്റെ തോൽവിക്ക് ശേഷം പുറത്തുവന്ന ചില ദൃശ്യങ്ങൾ ധോണി ആരാധകർക്ക് ഏറെ സങ്കടമാണ് ഉണ്ടാക്കിയത്.

മത്സരം തോറ്റതിന് ശേഷം താരങ്ങൾക്ക് ഹസ്തദാനം നല്കാൻ ചെന്നൈ താരങ്ങൾ എല്ലാവരും ഇറങ്ങി വന്നപ്പോൾ ധോണി മാത്രം ആ കൂടെ ഇറങ്ങി വന്നില്ല. ആർസിബിയുടെ സപ്പോർട്ടിങ് സ്റ്റാഫിന് മാത്രം കൈ കൊടുത്ത് ഒന്നും സംസാരിക്കാതെ ധോണി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതും കാണാം.

തന്റെ അവസാന സീസൺ ഒരു കിരീടത്തോടെ അവസാനിപ്പിക്കാൻ പറ്റാതെയുള്ള സങ്കടം അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടെന്ന് വ്യക്തമായി എന്നാണ് ആരാധകർ പറയുന്നത്. ധോണി ഗ്രൗണ്ടിലേക്ക് വരാത്തതിനാൽ കോഹ്‌ലി ഉൾപ്പടെ ഉള്ള ചില ആർസിബി താരങ്ങൾ അദ്ദേഹത്തെ ഡ്രസിങ് റൂമിലെത്തി കണ്ടു എന്നും റിപ്പോർട്ടുകളുണ്ട്