ക്രിക്കറ്റ് കളിക്കാർ വിരമിച്ച ശേഷം തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സായി തിരഞ്ഞെടുക്കുന്ന ഒരു പ്രൊഫഷനാണ് കമന്ററി, പ്രത്യേകിച്ച് ക്രിക്കറ്റിനോടുള്ള അവരുടെ അടങ്ങാത്ത ഇഷ്ടത്തിന്റെ ഭാഗമായി. എന്നിരുന്നാലും, ഇന്ത്യൻ ടീമിനായി കളിച്ച കാലത്ത് സ്വന്തം പേരിൽ അത്ര മികച്ച റെക്കോർഡ് ഒന്നും ഇല്ലാത്ത ചിലരുണ്ട്, അവരെ ആരാധകർ ഓർത്തിരിക്കുന്നത് തന്നെ ക്രിക്കറ്റ് കമന്ററിയുടെ പേരിലാണ്. അതിൽ പ്രമുഖനാണ് ആകാശ് ചോപ്ര.
ക്രിക്കറ്റ് വിദഗ്ധൻ എന്ന നിലയിൽ ഇപ്പോൾ അറിയപ്പെടുന്ന ചോപ്രയുടെ പ്രധാന വിനോദങ്ങളിൽ ഒന്ന് മറ്റുള്ളവരെ പ്രത്യേകിച്ച് പ്രമുഖ താരങ്ങളുടെ ഫോം ഔട്ട് പോലുള്ള അവസ്ഥയിൽ അവർ കുറ്റം പറയുക എന്നതാണ്. ഏതെങ്കിലും ഒരു താരം ഒരു മോശമാ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അവരെ ഏറ്റവും മാക്സിമം റോസ്റ്റ് ചെയ്യുക എന്നത് ചോപ്രയുടെ ഒരു പ്രധാന വിനോദം തന്നെയാണ്.
2008 , 2009 സീസണുകളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച ചോപ്ര 7 മത്സരങ്ങളിൽ നിന്നായി നേടിയത് 7 മത്സരങ്ങളിൽ നിന്നായി 53 റൺസാണ്. ഇടിയൻ ടീമിൽ മികച്ച റെക്കോർഡിനും ഉടമയാണ് താരം. അങ്ങനെ ഉള്ള ചോപ്ര എന്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരെയും അനാവശ്യമായി കുറ്റം പറയുന്നത് എന്നാണ് ഒരു വിഭാഗം ആരാധകർ ചോദിക്കുന്നത്.
Read more
ക്രിക്കറ്റ് മത്സരങ്ങളിൽ ഒന്നും കളിച്ചിട്ടില്ലാത്ത ഹർഷ ഭോഗ്ലെയെ പോലെ ഉള്ളവർ നടത്തുന്ന മാന്യമായ വിശകലനം പോലെ ഉള്ള റോൾ ആയിരിക്കും ചോപ്രക്ക് നല്ലതെന്ന അഭിപ്രായമാണ് ആരാധകരും പറയുന്നത്. സാക്ഷാൽ സച്ചിന് പോലും ഇത്ര അഹങ്കാരം കാണില്ലെന്നും ക്രിക്കറ്റ് പ്രേമികൾ ഓർമിപ്പിക്കുന്നു.