സഞ്ജു നിങ്ങൾ ഇങ്ങനെ ഉഴപ്പി കളിക്ക്, ഇന്ത്യൻ ടീമിലെ എതിരാളികൾ എല്ലാം മികച്ച ഫോമിലേക്ക് വരുന്നു; പഞ്ചാബ് താരം ഉൾപ്പെടെ നായകന് പണി

സാംസണിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിംഗ് പറഞ്ഞത് ശരിയായില്ല. മുമ്പ് കിട്ടിയ അവസരങ്ങളില്‍ സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെന്നും ഐപിഎല്‍ കിരീട നേട്ടത്തേക്കാള്‍ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനില്‍ പ്രധാനമെന്നും ശരണ്‍ദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

ഐപിഎല്‍ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യന്‍ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണില്‍ കുറഞ്ഞത് 700-800 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്താല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാന്‍ അടക്കം സെലക്ടര്‍മാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യില്‍ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാല്‍ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.

സഞ്ജു എന്ന താരത്തെയും അദ്ദേഹത്തിന്റെ കഴിവുകളെയും ആരും വിലകുറച്ച് കാണുന്നില്ല. പക്ഷെ ഇന്ത്യൻ ക്രിക്കറ്റ് എന്ന വാതിൽ അയാൾക്കായി തുറക്കണമെങ്കിൽ ഈ പ്രകടനം പോരാ. ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്നായി 242 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഈ പ്രകടനം അയാളെ ഇന്ത്യൻ ടീമിലേക്ക് അടുപ്പിക്കില്ല എന്ന കാര്യം ഉറപ്പാണ്. ഇപ്പോൾ അയാളെ സമ്മർദ്ദത്തിലാക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ട്.

ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ മുഖ്യ എതിരാളികൾ, അല്ലെങ്കിൽ അയാളുടെ കൂടെ മത്സരിക്കുന്നവർ എല്ലാം മികച്ച ഫോമിലേക് വരുന്നു. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയവർ ഇതിന് ഉദാഹരണമാണ്. മറ്റൊരു വലിയ വെല്ലുവിളിയാണ് പഞ്ചാബ് താരങ്ങളായ ജിതേഷ് ശർമ്മ, പ്രഭസിമ്രൻ സിംഗ് തുടങ്ങിയവരും. ഇവരുടെ മികച്ച ഫോമിൽ ഇന്ത്യൻ ആരാധകർ സന്തോഷിക്കുമെങ്കിലും സഞ്ജു ശരിക്കും ഭയപ്പെടണം. എല്ലാവരും നല്ല വേഗത്തിലോടുന്ന അവസാന റൗണ്ടിൽ വേഗം കൈവരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.