സഞ്ജുവിനെ സെലക്ടര്‍മാര്‍ തഴഞ്ഞതല്ല, യഥാര്‍ത്ഥ കാരണം പുറത്ത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് പരിക്കേറ്റ ശ്രേയസ് അയ്യരിന് പകരം മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. താരത്തെ സെലക്ടര്‍മാര്‍ മനപൂര്‍വ്വം തഴഞ്ഞതാണെന്നാണ് ഉയരുന്ന ആക്ഷേപം. ഇപ്പോഴിതാ സഞ്ജുവിനെ പരമ്പരയില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ യഥാര്‍ത്ഥ കാരണം പുറത്തുവന്നിരിക്കുകയാണ്.

സഞ്ജു സാംസണ്‍ ഇപ്പോഴും പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടില്ലെന്നും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) തന്നെയാണുള്ളതെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. പരിക്കില്‍ നിന്നും മോചിതനാനാവാനുള്ള ശ്രമം സഞ്ജു ഇപ്പോഴും തുടരുകയാണ്. ഓസ്ട്രേലിയയുമായുള്ള ആദ്യ ഏകദിനത്തിന് അദ്ദേഹത്തിന്റെ സേവനം ലഭ്യമായിരുന്നില്ല.

ശ്രേയസ് അയ്യര്‍ക്കു പകരം സഞ്ജുവിനെ ടീമിലെടുക്കണമോയെന്നു സെലക്ടര്‍മാര്‍ തീരുമാനിക്കും. പക്ഷെ കടുപ്പമേറിയ ഷെഡ്യൂള്‍ പരിഗണിക്കുമ്പോള്‍ രണ്ടാം ഏകദിനത്തിന് മുമ്പ് അദ്ദേഹം ഫിറ്റാവുമോയെന്ന കാര്യം സംശയമാണെന്നും ഒഫീഷ്യല്‍ അറിയിച്ചു.

ഈ വര്‍ഷം ഒരു മല്‍സരം മാത്രമാണ് സഞ്ജുവിന് കളിക്കാനായ്. ജനുവരിയില്‍ ശ്രീലങ്കയ്ക്കെതരേ നാട്ടില്‍ നടന്ന ആദ്യ ടി20യിലായിരുന്നു ഇത്. എന്നാല്‍ ഈ കളിക്കിടെ അപ്രതീക്ഷിതമായെത്തിയ പരിക്ക് താരത്തിനു തിരിച്ചടിയായി. തുടര്‍ന്ന് പരമ്പരയില്‍ നിന്നും പിന്‍മാറിയ സഞ്ജുവിന് അതിനു ശേഷം ന്യൂസിലാന്‍ഡിനെതിരേ നടന്ന ടി20 പരമ്പരയും നഷ്ടമായിരുന്നു.