ധോണിയുടെ ഏകദിന ശൈലിയുടെ ഒരു ചെറിയ പതിപ്പായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്

ഷെമിന്‍ അബ്ദുള്‍മജീദ്

ധോണിയുടെ ODI ബാറ്റിങ് അനുകരിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. അവസാന ഓവറുകളില്‍ ധോണിയും ബൗളറും മുഖാമുഖം. ഏതൊരു ബൗളറുടേയും പേടി സ്വപ്നമാണത്.

ഇന്ന് അവസാന ഓവറുകളില്‍ strike പിടിച്ച് വെക്കാന്‍ കഴിഞ്ഞില്ലെങ്കിലും ധോണിയുടെ ഏകദിന ശൈലിയുടെ ഒരു ചെറിയ പതിപ്പായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. കുറച്ച് കൂടി എക്‌സ്പീരിയന്‍സ് കിട്ടുന്നതോടെ മികച്ചൊരു ഫിനിഷര്‍ ആകാന്‍ സഞ്ജുവിന് സാധിക്കും. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ സഞ്ജു പരീക്ഷണം ഒടുവില്‍ വിജയം കണ്ട് കൊണ്ടിരിക്കുകയാണ്..

ശ്രേയസിലേക്ക് വന്നാല്‍ ബൗണ്‍സ് കളിക്കില്ല, പാഴ് അങ്ങനെ കുറെ ചീത്തപ്പേരുകള്‍ ചെറിയ കരിയറിനിടെ അങ്ങേര്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ സത്യാവസ്ഥ എന്തെന്നാല്‍ അങ്ങേരുടെ കണ്‍സിസ്റ്റന്‍സി മറ്റൊരു യുവതാരത്തിനും അവകാശപ്പെടാനില്ല..

ടെസ്റ്റ് : 9 ഇന്നിങ്‌സ് , 422 റണ്‍സ് , 47 ശരാശരി
ODI: 27 മാച്ച് , 1108 റണ്‍സ് , 43 ശരാശരി , 97 SR
T20I: 43 മാച്ച് , 1030 റണ്‍സ് , 32 ശരാശരി , 136 52

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍