'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് സഞ്ജു സാംസന്റെ തിരിച്ച് വരവിനായി. ന്യുസിലാൻഡിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിലും താരം ഫ്ലോപ്പായിരുന്നു. ഇന്ന് നടക്കാൻ പോകുന്ന മത്സരത്തിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

ഈ മോശം പ്രകടനത്തിൽ ഇപ്പോൾ സഞ്ജുവിന് നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശര്‍മയെ എന്തിനാണ് അനുകരിക്കാന്‍ ശ്രമിക്കുന്നതെന്ന് ചോദ്യമുയർത്തിയ രഹാനെ, സഞ്ജു തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണമെന്ന നിർദ്ദേശവും മുന്നോട്ടു വച്ചു.

Read more

‘സഞ്ജുവിനോട് നീ ലോകകപ്പിലുണ്ടാകുമെന്ന് മാനേജ്‌മെന്റ് ഉറപ്പിച്ച് പറയണം, കൃത്യമായ ആത്മവിശ്വാസം നൽകണം, മറുവശത്ത് അഭിഷേക് തകർത്താടുമ്പോൾ തനിക്കും വേഗത്തില്‍ റണ്‍സ് കണ്ടെത്തണമെന്ന സമ്മര്‍ദ്ദം സഞ്ജുവിനുണ്ടാകാം’ രഹാനെ പറഞ്ഞു. ഇവിടെ മാനേജ്മെന്റിന്റെ കൃത്യമായ ഇടപെടലാണ് വേണ്ടതെന്നും, സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം ഗെയിം പ്ലാനില്‍ ഉറച്ചുനില്‍ക്കാന്‍ സഞ്ജുവിനെ അനുവദിക്കനാമെന്നും രഹാനെ കൂട്ടിച്ചേർത്തു.