കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 2024-ല്‍ സ്വകാര്യ ബാങ്കില്‍ ഒറ്റത്തവണയായി നിക്ഷേപിച്ചത് രണ്ടരക്കോടി രൂപ. തന്ത്രി കണ്ഠര് ഇത്രയധികം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചുവെന്ന് മാത്രമല്ല ഈ സ്വകാര്യ ബാങ്ക് പൂട്ടിപ്പോയിട്ട് പണം നഷ്ടപ്പെട്ടുവെന്ന് ഒരു പരാതി പോലും നല്‍കിയില്ല. തന്ത്രി കണ്ഠര് രാജീവരുടെ ദുരൂഹ സാമ്പത്തിക ഇടപാട് കണ്ടെത്തിയത് എസ്ഐടി ആണ്.

ശബരിമല സ്വര്‍ണ കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തന്ത്രി കണ്ഠര് രാജീവര് 2024-ല്‍ സ്വകാര്യ ബാങ്കില്‍ ഒറ്റത്തവണയായി നിക്ഷേപിച്ചത് രണ്ടരക്കോടി രൂപയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ സ്വകാര്യ ബാങ്ക് പിന്നീട് പൂട്ടിപ്പോവുകയും പണം നഷ്ടമാവുകയും ചെയ്തിട്ടും തന്ത്രി രാജീവര് പരാതി നല്‍കിയിട്ടില്ലെന്ന വിവരം കൂടിയായതോടെ വലിയ ദുരൂഹതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

എസ്‌ഐടി രാജീവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ചോദ്യംചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എസ്ഐടി വിലയിരുത്തുന്നത്. സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളേക്കുറിച്ച് എസ്ഐടി വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

Read more

സ്വര്‍ണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി രാജീവര്‍ക്ക് ദീര്‍ഘകാലബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.