നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ലഭിച്ചേക്കില്ല. എൽദോസ് കുന്നപ്പിള്ളിയെ സ്ഥാനാർഥിയായി പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം. പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ മത്സരിപ്പിക്കേണ്ടതില്ലെന്നും അത് തെറ്റായ സന്ദേശം നൽകുമെന്നാണ് നിർദേശം.
ഹൈക്കമാൻഡ് ഇത് സംബന്ധിച്ച് നിലപാടെടുത്തു എന്നാണ് വിവരം. ഉല്ലാസ് തോമസ്, മനോജ് മുത്തേടൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്.
കുന്നപ്പിള്ളിക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതിൽ ഈ മാസം26ന് കോടതി പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് പാർട്ടി വിലയിരുത്തി. അതേസമയം, ഉടൻ തന്നെ കോൺഗ്രസ് സ്ഥാനാർട്ടി പട്ടിക പുറത്തുവരുമെന്നാണ് വിവരം.







