ഹൂഡയെയും ഹാർദിക്കിനെയും പോലെ തന്നെ സോപ്പിട്ട് ടീമിൽ കയറേണ്ട ആവശ്യമില്ല സഞ്ജുവിന്, ഗുഡ് ബുക്കിൽ ഇടമില്ലെങ്കിലും ആരാധക മനസിൽ സഞ്ജുവിന് ഫുൾ മാർക്ക്; ചേതൻ ശർമയുടെ അഭിമുഖത്തിന് ശേഷം സഞ്ജുവിന് സോഷ്യൽ മീഡിയ പിന്തുണ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. സീ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് വെളിപ്പെടുത്തലുകളുമായി ചേതൻ ശർമ്മ രംഗത്ത് എത്തിയതോടെ ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സജീവമായി നടക്കുന്നത്. ഒളിക്യാമറ അന്വേഷണത്തിലാണ് ചേതൻ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.

സഞ്ജു സാംസണെ കുറിച്ചും ശർമ്മ സംസാരിച്ചിരുന്നു. സഞ്ജുവിന് ട്വിറ്ററിൽ ലഭിക്കുന്ന പിന്തുണയെക്കുറിച്ചും അവനെ എടുക്കാത്തതിന് അവർ നേരിടുന്ന വിമർശനങ്ങളെക്കുറിച്ചും സെലക്ടർമാർക്ക് നന്നായി അറിയാമായിരുന്നു എന്നും പറഞ്ഞു. 2015-ൽ സാംസൺ തന്റെ ഇന്ത്യൻ അരങ്ങേറ്റം നടത്തിയെങ്കിലും ഇപ്പോഴും ഏകദിനത്തിലോ ടി20ഐ ടീമുകളിലോ സ്ഥിരം അംഗമല്ല. “നിങ്ങൾ സഞ്ജു സാംസണെ ഉൾപ്പെടുത്തിയില്ലെങ്കിൽ, ട്വിറ്ററിൽ ആളുകൾ നിങ്ങളെ തകർത്തുകളയും” ശർമ്മ പറഞ്ഞു.

മറ്റൊരു പ്രധാന വെളിപ്പെടുത്തലിൽ, ഇഷാൻ കിഷൻ മൂന്ന് കളിക്കാരുടെ കരിയർ അവസാനിപ്പിച്ചതായി ചേതൻ ശർമ്മ പറഞ്ഞു. ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയതിലൂടെ സാംസൺ, കെഎൽ രാഹുൽ, ശിഖർ ധവാൻ എന്നിവരെക്കാൾ കിഷൻ ഒരുപടി സ്വയം മുന്നിലെത്തിയെന്ന് ചീഫ് സെലക്ടർ അവകാശപ്പെട്ടു.

ഓൾ-ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻനടത്തിയ ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകളിൽ, അഞ്ച് സെലക്ടർമാരാണ് ഇന്ത്യയിലെ ക്രിക്കറ്റ് നിയന്ത്രിക്കുന്നതെന്നും അവരാണ് തീരുമാനിക്കുന്നതെന്നും ചേതൻ ശർമ്മ അവകാശപ്പെട്ടു. സെലെക്ടറുമാരെ പ്രീതിപ്പെടുത്തി നിൽക്കുന്നവർക്ക് മാത്രമേ ടീമിൽ സ്ഥാനം ഉള്ളതെന്ന് ഇതിലൂടെ വ്യക്തമായി. രോഹിത് ശർമ്മ തന്നോട് 30 മിനിറ്റ് ഫോണിൽ സംസാരിക്കുമെന്നും ഹാർദിക് പാണ്ഡ്യ, ഉമേഷ് യാദവ്, ദീപക് ഹൂഡ തുടങ്ങിയ കളിക്കാർ തന്നെ തന്റെ വീട്ടിൽ സന്ദർശിക്കാറുണ്ടെന്നും ചേതൻ ശർമ്മ അവകാശപ്പെട്ടു.

“നിങ്ങൾ സെലക്ടർമാരുടെ ഗുഡ് ബുക്കിൽ ഉണ്ടായിരിക്കണം. രോഹിത് എന്നെ വിളിച്ച് 30 മിനിറ്റ് സംസാരിച്ചു. ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഉമേഷ് യാദവ് എന്നിവർ എന്നെ സന്ദർശിക്കുന്നു. ഞങ്ങൾ (അഞ്ച് സെലക്ടർമാർ) ഇന്ത്യയിൽ ക്രിക്കറ്റ് നടത്തുന്നു. ആരു കളിക്കണം, ആരു കളിക്കരുത് എന്ന് ഞങ്ങൾ തീരുമാനിക്കും, ചേതൻ ശർമ്മ പറഞ്ഞു.

ഇതോടെ ഒരു കാര്യം കൂടി വ്യക്തമായെന്ന് സഞ്ജു ആരാധകർ പറയുന്നു. സഞ്ജു ചേതന്റെ ഗുഡ് ബുക്കിൽ ഒള്ള, കാരണമാ അയാളെ വീടോയ്ല ചെന്നുകണ്ട് സഞ്ജു പ്രീതിപ്പെടുത്തുനില്ല. ഗുഡ് ബുക്കിൽ ഇല്ലെങ്കിൽ സഞ്ജു ചെയ്യുന്ന രീതി തന്നെയാണ് ശരിയെന്നും ശർമയെ പോലെ ഉള്ളവരെ ക്രിക്കറ്റിനും മുകളിൽ വരൻ അനുവദിക്കരുതെന്നും ആരാധകർ പറയുന്നു,