ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.ടി 20 ലോകകപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. നായകനായി സൂര്യകുമാർ യാദവ് തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. എന്നാൽ ഇത്തവണ ടീമിൽ അക്‌സർ പട്ടേലിനെ തിരഞ്ഞെടുത്തിരുന്നില്ല. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:

” ഉപനായക സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന കാര്യം അക്‌സറിന് അറിയിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രസ് കോൺഫറൻസിലായിരിക്കരുത് അവൻ ഇത് അറിഞ്ഞത്. അവൻ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ല. അതിനാൽ തന്നെ ഒരു വിശദീകരണം അവൻ അർഹിക്കുന്നുണ്ട്” മുഹമ്മദ് കൈഫ് പറഞ്ഞു.

Read more

ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്.