ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.ടി 20 ലോകകപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. നായകനായി സൂര്യകുമാർ യാദവ് തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
ഇതിനിടെയാണ് സെലക്ഷന് ശേഷം അഗാർക്കർ പറഞ്ഞ കാര്യം ചർച്ചയാകുന്നത്. സഞ്ജുവിന് ടി-20യിൽ കൂടുതൽ അവസരം ലഭിച്ചത് ഗില്ലും ശുഭ്മാൻ ജയ്‌സ്വാളും ഇല്ലാത്തത് മൂലമായിരുന്നു എന്ന് അഗാർക്കർ പറഞ്ഞിരുന്നു.
അജിത് അഗാർക്കർ പറയുന്നത് ഇങ്ങനെ:
‘സഞ്ജുവും അഭിഷേക് ഷർമയും ഓപ്പണർമാരായി കളിച്ചത് ഗില്ലും ജയ്‌സ്വാളും ഇല്ലാതിരുന്നത് മൂലമാണ്. അഭിഷേകിന്റെ പ്രകടനം അവനെ പുറത്താക്കാൻ സമ്മതിക്കുന്നില്ല. മാത്രമല്ല അവൻ ബൗളിങ്ങും ചെയ്യും. അവസാനമായി ഇന്ത്യൻ ഫുൾ സ്‌ക്വാഡുമായി ട്വന്റി-20 കളിച്ചപ്പോൾ ഗില്ലായിരുന്നു ഉപനായകൻ. എന്നാ അപ്പോഴെ അങ്ങനെയായിരുന്നു ചിന്തിച്ചിരുന്നത്. ഇപ്പോൾ വൻ ലഭ്യമായത് കൊണ്ട് അവനെ സെലക്ട് ചെയ്തു,’ അഗാർക്കർ പറഞ്ഞു.
Read more
ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്







