ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ടി 20 ലോകകപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. നായകനായി സൂര്യകുമാർ യാദവ് തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

എന്നാൽ ഇപ്പോൾ സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നില്ലെന്നതിന്‍റെ സൂചനയും പുറത്തുവരുന്നുണ്ട്. ടീം പ്രഖ്യാപനത്തില്‍ സഞ്ജുവിന്‍റെ പേര് ജിതേഷ് ശര്‍മക്കും ശേഷമാണ് അഗാര്‍ക്കര്‍ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി ടീമിലെത്തിയാല്‍ ഫിനിഷറും വിക്കറ്റ് കീപ്പറുമായി ജിതേഷ് ശര്‍മെ ആകും പരിഗണിക്കുക. ഫിനിഷര്‍മാരായി റിങ്കു സിംഗ്, ശിവം ദുബെ എന്നിവരും ടീമിലുള്ളതിനാല്‍ സഞ്ജുവിനെ മധ്യനിരയിലേക്ക് പരിഗണിക്കാനിടയില്ല.

Read more

ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്