അവസാന അഞ്ച് മിനിറ്റിൽ ഒരേ സ്ക്രീൻ, എന്തൊരു "മികച്ച സിനിമാറ്റിക്ക്" എക്സ്പീരിയൻസ്; ജിയോ സിനിമക്ക് ട്രോൾ പൂരം; നല്ല ബെസ്റ്റ് തുടക്കമെന്ന് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന്റെ ഒന്നാം ദിനത്തിൽ ഉപയോക്താക്കൾ ആപ്പ് ക്രാഷുകളും ബഫറിംഗ് പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്‌തതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ജിയോസിനിമ വിമർശന വിധേയമായി. മത്സരം ആരംഭിച്ചതിന് ശേഷം, ഉപയോക്താക്കൾ പുതിയ ഐപിഎൽ പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ കാഴ്ചാനുഭവങ്ങൾ #JioCrash എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ട്വീറ്റുകളിൽ പങ്കിടുന്നത് കാണാൻ ഇടയായി.

IPL ബ്രോഡ്കാസ്റ്റിംഗ് അവകാശത്തിന്റെ ഭൂരിഭാഗവും (2023–2027 വരെ) മൊത്തം 23,758 കോടി രൂപയ്ക്ക് റിലയൻസ് എടുത്തതിന് ശേഷം Viacom അതിന്റെ OTT JioCinema-യിൽ IPL 2023-ന്റെ സൗജന്യ സ്ട്രീമിംഗ് നൽകുന്നു. ഇന്ത്യൻ റീജിയന്റെ ടെലിവിഷൻ അവകാശം സ്വന്തമാക്കാൻ ഡിസ്നി സ്റ്റാർ 23,575 കോടി രൂപ നൽകി. ആദ്യമായാണ് രണ്ട് കമ്പനയ്ക്കൽ ഇന്ത്യയിലെയും മറ്റ് പ്രദേശങ്ങളിലെയും വിവിധ പ്ലാറ്റ്‌ഫോമുകളിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.

ജിയോ സ്ട്രീം ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഇത്രയും മോശം അവസ്ഥ പ്രതീക്ഷിച്ചില്ല എന്നും ഇതിനേക്കാൾ ഭേദം ഹോട്ട് സ്റ്റാർ ആണെന്ന് ചിലർ പറഞ്ഞപ്പോൾ അവസാന 25 മിനിറ്റുകളിൽ ഓരോ സ്ക്രീൻ തന്നെ സ്റ്റക്ക് ആയി കാണിച്ച ജിയോ സിനിമക്ക് അഭിനന്ദനം ഉൾപ്പടെ നിരവധി ട്രോളുകൾ വരുമ്പോൾ ക്ഷമാപനവുമായി ജിയോയും എത്തി. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നാണ് അവർ പറയുന്നത്.