റൗഫ് അന്ന് രോഹിത്തിനെ നടത്തിയത് ശരിക്കും ബോഡി ഷേമിംഗ്, ശരീര ഭാക്ഷയെ കളിയാക്കിയ ഹാരീസ് റൗഫിനെ രോഹിത് കണ്ടം വഴിയോടിച്ചപ്പോൾ നടന്നത് മധുര പ്രതികാരം കൂടി; പഴയ വെല്ലുവിളി ഇങ്ങനെ

പ്രതികാരത്തിന് ഒരൽപം പഴക്കമുണ്ട്. 2022 ടി 20 ലോകകപ്പ് സമയത്ത് ആവേശകരമായ പാകിസ്ഥാൻ ഇന്ത്യ മത്സരം കാണാൻ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നു. നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തിലേക്ക് ഇരുടീമിലെയും താരങ്ങൾ രാജ്യങ്ങളുടെ ദേശിയ ഗാനത്തിന് ഇറങ്ങി. ആ സമയം പാകിസ്ഥാൻ ടീമിൽ ഉണ്ടായിരുന്ന സൂപ്പർ ഫാസ്റ്റ് ബോളർ ഹാരിസ് റൗഫ് ഇന്ത്യയുടെ നായകൻ രോഹിത്തിനെ ഒന്ന് നോക്കി. എന്നിട്ട് വിചാരിച്ചു – ഇവന്റെ ശരീര ഭാഷ ഒട്ടും ശരിയല്ല, ഇവനെ ഞാൻ പുറത്താക്കും. മത്സരം ഇന്ത്യ വിരാട് കോഹ്‌ലിയുടെ മികവിൽ ജയിച്ചെങ്കിലും അന്ന് ശരീര ഭാഷ ശരിയല്ല എന്ന് പറഞ്ഞ രോഹിതിന്റെ വിക്കറ്റ് റൗഫ് നേടിയിരുന്നു. 15 റൺ മാത്രമാണ് അന്ന് രോഹിതിന് നേടാനായത്.

പലപ്പോഴും മോശം ശരീര ഭാഷയുടെ പേരിൽ ട്രോൾ ചെയ്യപ്പെട്ടിട്ടുള്ള രോഹിത്തിന്റെ പവർ എന്താണെന്ന് അറിയാവുന്നവർ ആരും അയാളെ ട്രോളാൻ പോകില്ല. കാരണം ഫോമിൽ ആയി കഴിഞ്ഞാൽ അയാളെ പിടിച്ചാൽ നിൽക്കില്ല എന്ന സത്യം എല്ലാവർക്കും അറിയാം. ട്രാക്കിൽ എത്തിയാൽ അയാൾ ലോകത്തിലെ ഏറ്റവും അപകടകാരിയായി മാറി എന്നുള്ളതും മറ്റൊരു സത്യം. ഇതൊന്നും അറിയാതെയാണ് റൗഫ് അന്ന് അങ്ങനെ പറഞ്ഞത്.

എന്തായാലും കാലം മറ്റൊരു ലോകകപ്പിൽ റൗഫിനെ രോഹിത്തിന്റെ മുന്നിൽ എത്തിച്ചു. പിന്നെ കണ്ടത് വെടിക്കെട്ട് ആയിരുന്നു. റൗഫ് പണ്ട് പറഞ്ഞ വാക്കുകൾ ഓർമ്മ ഉണ്ടായിരുന്ന കാണികൾ അയാളെ കൂവി വിളിച്ചു. രോഹിത് ആകട്ടെ നിന്നെ ഞാൻ സിക്സ് അടിച്ച് തകർക്കും എന്ന വാശിയിലും. റൗഫിനെ തകർത്തടിച്ചു ശേഷം രോഹിത് ഇന്ന് ചോദിച്ചുകാണും. ” എങ്ങനെ ഉണ്ടെടാ റൗഫ് എന്റെ ശരീര ഭാക്ഷ.”. റൗഫ് തന്നെയാണ് ഒരു പോഡ്‌കാസ്റ്റിൽ ഈ താൻ രോഹിത്തിനെക്കുറിച്ച് വിചാരിച്ച കാര്യം പറഞ്ഞത്.

പാകിസ്ഥാൻ ഫാസ്റ്റ് ബോളറുമാരുടെ ഭാഗത്ത് നിന്ന് വിചാരിച്ച പ്രകടനം ഇതുവരെ ഈ ലോകകപ്പിൽ ഉണ്ടായിട്ടില്ല. മറുവശത്ത് ഇന്ത്യൻ ബോളറുമാർ ആകട്ടെ ഫോം തുടരുന്നു.