പുതിയ തുടക്കവുമായി റഷീദ് ഖാൻ; ഏറ്റവും മികച്ചത് ഇനി ലഭിക്കും

ലോക ക്രിക്കറ്റിന് അഫ്ഗാനിസ്ഥാൻ നൽകിയ സംഭവനയെന്ന് ഒറ്റ വാക്കിൽ വിളികാം റഷീദ് ഖാനെ. ക്രിക്കറ്റ് അത്ര പ്രശസ്തമല്ലാത്ത അഫഗാനിസ്ഥാൻ എന്നൊരു രാജ്യത്തിൽ നിന്നും കടന്ന് വന്ന് ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കാൻ റഷീദ് ഖാന് സാധിച്ചു. ഇപ്പോഴിതാ സ്വന്തം പേരിൽ ഒരു ബ്രാൻഡുമായി എത്തുകയാണ് റഷീദ്.

RK 19 എന്ന പേരിലാകും ബ്രാൻഡ് അറിയപ്പെടുക. ബ്രാൻഡ് നേടുന്ന 5 % ലാഭം റഷീദ് ഖാൻ ഫൗണ്ടേഷന് അവകാശപെട്ടതായിരിക്കും. ആരോഗ്യം,കുടിവെള്ളം,ഒന്നും കിട്ടാതെ കഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ് ഫൗണ്ടേഷൻ.

ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന റെക്കോർഡ് ഏകദിനത്തിൽ റഷിദിന്റെ പേരിലാണ്. RK 19 എന്ന ബ്രാൻഡിൽ വസ്ത്രങ്ങൾ ,തൊപ്പി,മാസ്ക് ഉൾപ്പടെ വിവിധ സാധനങ്ങൾ പുറത്തിറങ്ങും.