'ഇങ്ങള് കിംഗ് തന്നെ', അങ്ങനെ കലിപ്പ് തീര്‍ത്ത് കോഹ്‌ലി മടങ്ങി

പതിനഞ്ചു കോടിയുടെ ഭാരം താങ്ങാനാവാതെ ഇഷാന്‍  തലകുനിച്ച് മടങ്ങുമ്പോഴാണ്, കിംഗ് ക്രീസിലേക്ക് വരുന്നത്. ഫോമിലല്ലാത്ത കിംഗിനെ അപമാനിക്കാന്‍ ടെസ്റ്റ് മാച്ച് സ്‌റ്റൈലില്‍ ഷോര്‍ട് ഫൈന്‍ ലെഗ്ഗിനെ നിര്‍ത്തിയതേ പൊള്ളാര്‍ഡേട്ടന് ഓര്‍മ്മയുള്ളു. ഫ്‌ലിക്ക് ഷോട്ട് പിന്നെയൊരു പാഡില്‍ ഷോട്ട്, പന്ത് തുടരെ തുടരെ ബൗണ്ടറിയിലേക്ക് പായുന്നത് കണ്ട് ഹോസ്സൈന്‍ജി, പൊള്ളാര്‍ഡേട്ടനോട് ചോദിച്ചു ‘വല്ല കാര്യമുണ്ടായിരുന്നോ?’

കിംഗിന്റെ കലി അവിടെയും തീര്‍ന്നില്ല, റെഡ് ബോള്‍ ക്യാപ്റ്റന്‍ ഹോള്‍ഡര്‍ അച്ചായന്‍ എറിയാന്‍ വന്നപ്പോള്‍, മുഖത്തടിച്ചത് പോലെ ഒരു ഷോട്ട്.. കവറിന് മുകളിലൂടെ ബൗണ്ടറിയിലേക്ക്.. ചൊറിയാന്‍ വന്നാല്‍ കിംഗിനോളം ചൊറി മാറ്റാരുമില്ല.. പണ്ടൊരുത്തന്റെ നോട്ടു ബുക്ക് കീറി വിട്ടതാ.

ഒടിയനെ സ്വാഗതം ചെയ്തത്, തേര്‍ഡ് മാന്‍ ബൗണ്ടറിയിലേക്ക് പാഞ്ഞ ഒരു ഡെഫ്റ്റ് ടച്ചോടെയായിരുന്നു. തീര്‍ന്നില്ല, റോസ്റ്റോണ്‍ ചെസ് അണ്ണനെ ഒന്ന് റോസ്റ്റ് ചെയ്യാന്‍ ഒരു സ്ലോഗ് സ്വീപ്. ലോങ്ങ് ഓണിനു മുകളിലൂടെ ഹോള്‍ഡറിനെ കൊതിപ്പിച്ച് കടന്ന് കളഞ്ഞ ഒരു സിക്‌സ്. ഫിഫ്റ്റി.

ഒടുവില്‍ ചെസ് അണ്ണന്‍ കിംഗിന്റെ കുറ്റി പറിച്ചിട്ട് പറഞ്ഞു.. മതി സമ്മതിച്ചു. ‘ഇങ്ങള് കിംഗ് തന്നെ’ അങ്ങനെ കലിപ്പ് തീര്‍ത്ത് കിംഗ് മടങ്ങി. 52 (41 ). 7 ഫോര്‍, 1 സിക്‌സ്.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍