പാകിസ്ഥാനൊക്കെ വളരെ സേഫാണ്, ഇന്ത്യയെ അലട്ടുന്നത് തോൽക്കുമോ എന്ന ഭയം മാത്രം; ഇന്ത്യയെ ട്രോളി ഇമ്രാൻ നസീർ

തോൽവി ഭയന്നിട്ടാണ് പാക്കിസ്ഥാനിലേക്ക് വരാൻ ഇന്ത്യ ആഗ്രഹിക്കാത്തതെന്ന് മുൻ പാകിസ്ഥാൻ ഓപ്പണർ ഇമ്രാൻ നസീർ വിവാദ പ്രസ്താവന നടത്തി. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രാജ്യം സന്ദർശിക്കാത്തത് ഒരു ‘എക്സ്ക്യൂസ്’ മാത്രമാണെന്നാണ് നസീർ പറയുന്നത്.

2023ലെ ഏഷ്യാ കപ്പ് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) തർക്കത്തിലാണ്. ഇവന്റിന്റെ ആതിഥേയാവകാശം പാക്കിസ്ഥാനാണ്. എന്നാൽ ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

സമീപകാല റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യയുടെ ഏഷ്യാ കപ്പ് 2023 മത്സരങ്ങൾ നിഷ്പക്ഷ വേദികളിലേക്ക് മാറ്റും. മറ്റ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പാകിസ്ഥാനിൽ നടത്തും. നാദിർ അലി പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ അവകാശവാദങ്ങളെ എതിർത്താൻ നസീർ സംസാരിച്ചത്.

“സുരക്ഷാ കാരണങ്ങളൊന്നുമില്ല. പാകിസ്ഥാനിൽ എത്ര ടീമുകൾ വരുന്നു എന്ന് നോക്കൂ. എ ടീമുകളെ മറക്കുക, ഓസ്‌ട്രേലിയ സന്ദർശിച്ചത് പോലും. ഇതെല്ലാം വെറും മറവുകൾ മാത്രമാണ്. ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ല എന്നതാണ് സത്യം. കാരണം അവർ തോൽക്കുമെന്ന് ഭയപ്പെടുന്നു, സുരക്ഷ ഒരു ഒഴികഴിവ് മാത്രമാണ്, വരൂ ക്രിക്കറ്റ് കളിക്കൂ, നിങ്ങൾ രാഷ്ട്രീയം കളിക്കാൻ തുടങ്ങിയാൽ പിന്നെ ഒരു വഴിയുമില്ല.

Read more

2008ൽ ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാൻ സന്ദർശിച്ചത്. ഫൈനലിൽ എത്തിയ അവർ 100 റൺസിന് ശ്രീലങ്കയോട് പരാജയപെട്ടു.