എതിരാളികൾ ജാഗ്രതൈ! നാലുപാടും സിക്‌സറുകൾ പായിച്ച് ധോണി

ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണി സ്‌പിന്നർമാരെയും പേസർമാരെയും പരിശീലന സെക്ഷനിൽ നേരിടുന്നതിന് ഇടയിൽ ചില കിടിലൻ സിക്‌സറുകൾ അടിക്കുന്നത് സിഎസ്‌കെ ഫ്രാഞ്ചൈസി ട്വിറ്ററിൽ പങ്കിട്ട വീഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഇപ്പ്പോൾ ക്രിക്കറ്റിൽ സജീവം അല്ലാത്തതിനാൽ തന്നെ ധോണി നേരത്തെ തന്നെ പരിശീലന ക്യാമ്പിലെത്തി. 2020 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ, ധോണിയെ പൂർണ്ണമായ പ്രവർത്തനത്തിൽ കാണാൻ കഴിയുന്ന ഒരേയൊരു വേദി ഐപിഎൽ മാത്രമാണ്.

COVID-19 നിയന്ത്രണങ്ങൾ കാരണം ലോക ചാമ്പ്യൻ മൂന്ന് വർഷത്തിനുശേഷം ചെന്നൈയിൽ ഐ‌പി‌എൽ മത്സരം കളിക്കും, ആരാധകർ അതിനാൽ തന്നെ ആവേശഭരിതരാണ്. മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്‌ഡൻ ഐ‌പി‌എൽ 2023 ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് ശേഷം സ്റ്റാർ സ്‌പോർട്‌സിൽ സംസാരിച്ചപ്പോൾ ചെന്നൈയിൽ ധോണിക്ക് കിട്ടാൻ പോകുന്ന കൈയടികളെക്കുറിച്ച് പറഞ്ഞ് വാചാലൻ ആയിരുന്നു.

എന്തായാലും അവസാന സീസൺ ഐ.പി.എൽ ധോണി വേറെ ലെവലാക്കുമെന്ന് പ്രതീക്ഷിക്കാം.