ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇംപാക്റ്റ് ഉണ്ടാക്കിയ പ്രമുഖന്‍മാരില്‍ ഒരാള്‍, ഫിനിഷിംഗ് എന്നത് കലയാക്കിയ താരം

 

ഷമീല്‍ സലാഹ്

തൊണ്ണൂറുകളുടെ മധ്യത്തില്‍ ഏകദിന ക്രിക്കറ്റിലൂടെ ചില സുപ്രധാന മാറ്റങ്ങള്‍ കടന്ന് പോകുകയുണ്ടായി.. ജയസൂര്യ-കാലു ഓപ്പണിങ്ങ് സംഖ്യത്തിലൂടെ ഏകദിന ക്രിക്കറ്റിലെ ആദ്യ 15 ഓവര്‍ ബാറ്റിങ്ങ് രീതി മാറ്റുക എന്നതൊക്കെ അത്തരത്തില്‍ ഒന്നായിരുന്നു.

അതേ സമയം ഏകദിന ക്രിക്കറ്റിലൂടെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു ബാറ്റ്‌സ്മാന്‍ ‘ഫിനിഷിങ്ങ്’ എന്നത് ഒരു കലയാക്കിയും മാറ്റുകയുണ്ടായി. വിക്കറ്റ് കാത്തുസൂക്ഷിക്കുക, ഇന്നിങ്‌സ് ബില്‍ഡ് ചെയ്യുക, ഒടുക്കം ഫിനിഷ് ചെച്ചുക! അത് സ്ഥിരമായും ചെയ്ത് കൊണ്ടിരിക്കുക അതൊരു കലയാക്കിയും മാറ്റുക !

തന്റെ ഒരു ഏകദിന ഇന്നിങ്ങ്‌സിലൂടെ ആ ബാറ്റ്‌സ്മാന്‍ ഉദ്ദേശിച്ചിരുന്നതും , പ്രവര്‍ത്തിച്ചിരുന്നതും അങ്ങിനെയൊക്കെയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇംപാക്റ്റ് ഉണ്ടാക്കിയ പ്രമുഖന്‍മാരില്‍ ഒരാളായ ആ കളിക്കാരന്റെ 52 – മത് ജന്മദിനമാണ് ഇന്ന്. ഹാപ്പി ബെര്‍ത്ത് ഡേ മൈക്കിള്‍ ബെവന്‍.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍