സ്വര്‍ണ പെട്ടിയില്‍ ചില്ലറ കാശ് ഇട്ട് വെച്ച് അത് കുഴിച്ചിട്ട് അതിനു മണ്ടെക്ക് ആണല്ലോ ഇത്രേം നാള്‍ ബാംഗ്ലൂര്‍ കളിച്ച് മറിഞ്ഞത്!

നവീന്‍ ടോമി

ദിനേശ് കാര്‍ത്തിക്കിന് വേണ്ടി തീക്ഷണയെ മാറ്റി വെച്ച എംഎസ് ധോണിയുടെ പ്ലാന്‍ അടിപൊളി ആയിരുന്നു.. പക്ഷെ ആരുടെയോ ഭാഗ്യത്തിന് അവിടെ ചെന്ന് ഡികെ വീണില്ല.. അടുത്ത ഓവറിലെ ആദ്യ പന്തില്‍ കോണ്‍ഫിഡന്റ് റിവ്യൂ നല്‍കി ജീവന്‍ വീണ്ടെടുക്കുകയും ചെയ്തു..

സ്‌ട്രൈക്ക് റേറ്റ് വെച്ചും ലോങ്ങിവിറ്റി വെച്ചും ഈ സീസണില്‍ ഇതിലും മികച്ചതായി ഡികെ കളിച്ചിട്ടുമുണ്ട്.. ഫിനിഷ് ചെയ്തിട്ടുമുണ്ട്.. എന്നാല്‍ ഇന്ന് അവസാന ഓവറില്‍ ഡികെ യുടെ ബാറ്റില്‍ നിന്ന് വീണ രണ്ട് സിക്‌സും ഇരു ടീമുകള്‍ക്കും ഇടയില്‍ ഒരു കൃത്യമായ ഡിഫറെന്‍സ് ഉണ്ടാക്കിയതായി ഫീല്‍ ചെയ്തു.. ഹൈ ഇമ്പാക്ട്.. ഒരു പെര്‍ഫെക്ട് ഫിനിഷ് അല്ലായിരുന്നെങ്കില്‍ കൂടി ടീമിന് അവസാന ലാപ്പില്‍ എഡ്ജ് നല്‍കിയ ഇന്നിങ്‌സ്.

ഡികെയുടെ ബാറ്റിംഗ് എല്ലായിപ്പോഴും ടീമിനൊരു പോസിറ്റീവ് ഫീല്‍ നല്‍കുന്നതായി തോന്നിയിട്ടുണ്ട്.. അദ്ദേഹം കമ്പ്‌ളിറ് ഫ്‌ലോപ്പ് ആയ കഴിഞ്ഞ മൂന്ന് കളി നോക്കിയാല്‍ അത് പ്രകടമാണ്.. സ്വര്‍ണ പെട്ടിയില്‍ ചില്ലറ കാശ് ഇട്ട് വെച്ച് അത് കുഴിച്ചിട്ട് അതിനു മണ്ടെക്ക് ആണല്ലോ ഇത്രേം നാള്‍ ബാംഗ്ലൂര്‍ കളിച്ച് മറിഞ്ഞത്. ഇതുപോലൊരു പിച്ചില്‍ മഹിപാലിന്റെ മിഡില്‍ ഓവര്‍ ഇന്നിങ്‌സ് ഏറെ മികച്ചതായിരുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍