ഏകദിന ലോകകപ്പ് : എല്ലാവരും കോഹ്‍ലിയെയും അയ്യരെയും ബുംറയെയും പുകഴ്ത്തുമ്പോൾ അവനെ മാത്രം ആരും പ്രശംസിക്കുന്നില്ല, ദിനേശ് കാർത്തിക്കിനോട് അന്ന് ഞാൻ പറഞ്ഞ ഉപദേശം അദ്ദേഹം സ്വീകരിച്ചു; വലിയ വെളിപ്പെടുത്തൽ നടത്തി നാസർ ഹുസൈൻ

ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയത് ആരാധകർക്ക് ആവേശമായി . സെമി ഫൈനലിൽ ന്യൂസിലാൻഡിനെ 70 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ 2011 ന് ശേഷം ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് കിവീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് കരുത്തായത്. ഇന്ത്യ മുന്നോട്ടുവെച്ച 398 റൺസിലേക്ക് ബാറ്റ് വീശിയ കിവീസ് 48.5 ഓവറിൽ 327 റൺസിന് അവസാനിച്ചു. ജയത്തിന് പിന്നാലെ മികച്ച പ്രകടനം നടത്തിയ രോഹിത് ശർമ്മയെ മാത്രം ആരും പുകഴ്ത്താറില്ല എന്നും അദ്ദേഹമാണ് ഇന്ത്യയുടെ ഹീറോ എന്നും പറയുകയാണ് നാസർ ഹുസൈൻ

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് നേടിയിരുന്നു. വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ സെഞ്ച്വറി മികവിലാണ് ഇന്ത്യ വമ്പൻ സ്‌കോറിൽ എത്തിയത്. കോഹ്‌ലി 113 പന്തിൽ 117 റൺസ് നേടി . 70 പന്തിൽ 105 റൺ നേടിയ ശേഷമാണ് അയ്യർ പുറത്തായത്. പരിക്ക് കാരണം ഗിൽ 66 പന്തിൽ 80 റൺസ് നേടി. അതേസമയം സെഞ്ച്വറി നേടിയ ഡാരിൽ മിച്ചെലാണ് കിവീസിന്റെ ടോപ് സ്‌കോറർ. മിച്ചെൽ 119 ബോളിൽ 7 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടയിൽ 134 റൺസെടുത്തു. നായകൻ കെയ്ൻ വില്യംസൺ 69, ഗ്ലെൻ ഫിലിപ്‌സ് 41 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ഷമി 9.5 ഓവറിൽ 57 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി. ബുംറ, കുൽദീപ്, സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

എല്ലാവരും കോഹ്‍ലിയെയും, അയ്യരെയും, ബുംറയെയും പുകഴ്ത്തുമ്പോൾ ആരും പുകഴ്ത്താതെ പോകുന്ന പേരാണ് രോഹിത് ശർമ്മയുടേത് എന്നും അദ്ദേഹം നൽകുന്ന തുടക്കമാണ് ഇന്ത്യയുടെ കരുതാനും പറയുകയാണ് നാസർ ഹുസൈൻ, അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്:

“നാളത്തെ പ്രധാനവാർത്തകൾ വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി എന്നിവരെക്കുറിച്ചായിരിക്കും. എന്നാൽ ഈ ഇന്ത്യൻ ടീമിന്റെ യഥാർത്ഥ നായകൻ രോഹിത് ശർമ്മയാണ്. അദ്ദേഹം ടീമിന്റെ സംസ്‌കാരത്തെ മാറ്റിമറിച്ചു” അദ്ദേഹം പറഞ്ഞു.

“2023ലെ ഐസിസി ടി20 ലോകകപ്പിന്റെ സെമിയിൽ ഇംഗ്ലണ്ട് അവരെ 10 വിക്കറ്റിന് തോൽപ്പിച്ചപ്പോൾ, ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് ടെംപ്ലേറ്റ് മാറ്റണമെന്ന് ഞാൻ ദിനേഷ് കാർത്തിക്കിനോട് പറഞ്ഞു. ഇന്ത്യ അന്ന് അത്ര നല്ല പ്രകടനം ആയിരുന്നില്ല ബാറ്റിംഗിൽ കാഴ്ചവെച്ചത്. അന്നത്തെ ആ തോൽവിക്ക് കാരണമായ ആ ആക്രമണ ശൈലിയുടെ കുറവ് രോഹിത് ബാറ്റിംഗിൽ കൊണ്ടുവന്നതോടെ ഇന്ത്യയുടെ കളി രീതി മാറി. തന്റെ ആക്രമണാത്മക ബാറ്റിംഗിലൂടെയാണ് അദ്ദേഹം ചെയ്യുന്നത്. ഗ്രൂപ്പ് സ്റ്റേജ് ഗെയിമുകൾ വ്യത്യസ്തമാണെങ്കിലും നോക്കൗട്ട് മത്സരത്തിൽ അത് ചെയ്യുന്നത് പ്രത്യേകമാണ്. ന്യൂസിലൻഡ് ഇന്ന് ഇന്ത്യയെ ബുദ്ധിമുട്ടിച്ചു. എന്നാൽ രോഹിത് തുടക്കത്തിൽ നല്ല വെടിക്കെട്ട് തുടക്കം ആയിരുന്നു മത്സരത്തിലെ ട്വിസ്റ്റ്”അദ്ദേഹം കൂട്ടിച്ചേർത്തു.

രോഹിത് 29 പന്തിൽ 4 ഫോറും നിരവധി സിക്സും സഹിതം 47 റൺസ് നേടി. തുടക്കത്തിൽ തന്നെ കിവി ബോളർമാർ സമ്മർദ്ദത്തിലാക്കാൻ താരത്തിന് സാധിച്ചു.