ഒന്നും അവസാനിച്ചിട്ടില്ല, ചെന്നൈയ്ക്ക് ഇനിയും പ്ലേഓഫിലെത്താം!

ഐപിഎല്‍ 15ാം സീസണില്‍ പ്ലേഓഫ് സാധ്യതകള്‍ അവസാനിക്കാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നേരിയ സാധ്യ ഇനിയും അവസേഷിക്കുന്നുണ്ട്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് നാല് ജയം നേടി എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ചെന്നൈ. ഇനി അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വന്‍ മാര്‍ഡിനില്‍ ജയിക്കുക എന്നതാണ് ചെന്നൈ ഇതിനായി ചെയ്യേണ്ടത്.

അടുത്ത മൂന്നു മല്‍സരങ്ങളിലും വിജയിക്കാനായാല്‍ സിഎസ്‌കെയ്ക്കു 14 പോയിന്റാവും. എന്നാല്‍ അത് മാത്രം പോര. പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ള രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവര്‍ ബാക്കിയുള്ള മല്‍സരങ്ങളിലെല്ലാം തോല്‍ക്കേണ്ടത് ചെന്നൈയ്ക്കു പ്രധാനമാണ്.

റോയല്‍സിനു മൂന്നും ആര്‍സിബിക്കു രണ്ടും മല്‍സരങ്ങളാണ് ബാക്കിയുള്ളത്. ഇരുവര്‍ക്കും നിലവില്‍ 14 പോയിന്റ് വീതമാണുള്ളത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒന്നിലെങ്കിലും ഇവര്‍ക്ക് ജയിക്കാനായാല്‍ ചെന്നൈയ്ക്ക് പെട്ടിയടയ്ക്കാം.

നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സുമാണ്. ഇതില്‍ 18 പോയിന്റുമായി ഗുജറാത്ത് ഔദ്യോഗികമായി പ്ലേഓഫില്‍ കടന്നു കഴിഞ്ഞു. 16 പോയിന്റുള്ള ലഖ്‌നൗ പ്ലേഓഫില്‍ കടക്കുമെന്ന് ഉറപ്പാണ്. ഇവര്‍ രണ്ടും തന്നെ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യും. അതിനാല്‍ മൂന്നും നാലും സ്ഥാനങ്ങളിലേക്കാണ് പോര്. അതില്‍ തന്നെ രാജസ്ഥാനും ബാംഗ്ലൂരിനുമാണ് സാധ്യത കൂടുതല്‍.