വിരാട് കോഹ്‌ലിയോ രോഹിത് ശർമ്മയെ അല്ല, സാങ്കേതികമായി ഏറ്റവും മികച്ച കഴിവുള്ള ഇന്ത്യൻ ബാറ്റർ അവനാണ്; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തലമുറകളായി ലോകത്തിൽ ഏറ്റവും മികച്ച ബാറ്റർമാരുടെ ഉള്ള നാടാണ് ഇന്ത്യ. സുനിൽ ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, രോഹിത് തുടങ്ങിയവർ എല്ലാം ഇന്ത്യ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ പറയുന്ന ഇതിഹാസങ്ങളാണ്. ഇവരുടെ അത്രയൊന്നും സൂപ്പർ താരം എന്ന സ്ഥാനമൊന്നും കിട്ടിയിട്ടില്ല എങ്കിലും കെഎൽ രാഹുൽ തൻ്റെ ഉറച്ച സാങ്കേതികതയ്ക്കും മികച്ച പ്രതിരോധത്തിനും സ്ട്രോക്ക്പ്ലേയ്ക്കും പ്രശസ്തനാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ വളരെയധികം ഡോട്ട് ബോളുകൾ കളിക്കുന്നതിന്റെ പേരിലും ധാരാളം ഡോട്ട് ബോളുകൾ കളിക്കുന്നതിന്റെ പേരിലും രാഹുൽ വിമർശനം കേട്ടിട്ടുണ്ട്.

ഐപിഎൽ 2024 ൽ, അദ്ദേഹം മെല്ലെയാണ് തുടങ്ങിയത് എങ്കിലും ഇപ്പോൾ ട്രാക്കിൽ എത്തിയിരിക്കുകയാണ്. എല്ലാ മത്സരങ്ങളിലും സ്‌ട്രൈക്ക് റേറ്റ് കൂടുതൽ കൂടുതൽ കൂട്ടിയാണ് താരം കാളികുനത്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ, 53 പന്തിൽ 82 റൺസ് നേടിയ അദ്ദേഹത്തിൻ്റെ സ്‌ട്രൈക്ക് റേറ്റ് 150-ന് മുകളിലായിരുന്നു.

ഇന്നലത്തെ തകർപ്പൻ മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിംഗ് സിദ്ദു രാഹുലിനെ വിശേഷിപ്പിച്ചത് നിലവിലെ ഏറ്റവും മികച്ച സാങ്കേതികതയുള്ള ഇന്ത്യൻ ബാറ്റർ എന്നാണ്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയവരെ അദ്ദേഹം അവഗണിച്ചു.

“കെഎൽ രാഹുലിൻ്റെ ഒരേയൊരു പ്രശ്നം അദ്ദേഹത്തിൻ്റെ സ്ട്രൈക്ക് റേറ്റ് മാത്രമാണ്. അത് മാത്രമാണ് അവനെതിരെയുള്ള ഏക ആരോപണം. എന്നിരുന്നാലും, എല്ലാ മത്സരങ്ങളിലും അവൻ മെച്ചപ്പെടുന്നു, ഐപിഎൽ 2024 ലെ അവൻ്റെ സ്‌കോറുകൾ നിങ്ങൾക്ക് പരിശോധിക്കാം. അവൻ്റെ സ്‌ട്രൈക്ക് റേറ്റ് ഉയർന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ബാറ്റർമാരിൽ ഏറ്റവും മികച്ച ടെക്‌നിക് അവനുണ്ട്. അവൻ ഒരു മാച്ച് വിന്നറാണ്, ”നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

കെ എൽ രാഹുലിനെ സംബന്ധിച്ച് മികച്ച പ്രകടനങ്ങൾ തുടർന്നാൽ അദ്ദേഹത്തിന് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാം. തുടർച്ചയായ മൂന്നാം തവണയും ഫ്രാഞ്ചൈസിയെ പ്ലേ ഓഫിലെത്തിക്കുക എന്ന വലിയ കടമയാണ് രാഹുലിന് മുന്നിൽ ഈ സീസണിൽ ഉള്ളത്.