ചെന്നൈ സൂപ്പര്‍ കിങ്സ് ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി മലയാളി താരം സഞ്ജു സാംസണ്‍ വന്നേക്കുമെന്ന ചര്‍ച്ചകള്‍ തള്ളി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദീപ്ദാസ് ഗുപ്ത. ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനുമായ റിഷഭ് പന്തായിരിക്കും സിഎസ്‌കെയിലേക്കു വരികയെന്നാണ് ദാസ്ഗുപ്തയുടെ വിലയിരുത്തല്‍.
2025ലെ ഐപിഎഎല്ലില്‍ റിഷഭ് പന്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് രംഗത്തിറങ്ങിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. എംഎസ് ധോണിയും റിഷഭും പ്രത്യേക ബോണ്ട് പങ്കിടുന്നവരാണ്. ധോണിയെ ഉന്നതമായി പരിഗണിക്കുന്നയാളാണ് റിഷഭ്, ഇവര്‍ക്കിടയില്‍ നല്ല അടുപ്പവുമാണുള്ളത്.
ദീര്‍ഘകാലം ഒരുമിച്ച് സമയം ചെലവഴിച്ചതിനാല്‍ ഇവര്‍ക്കിടയില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. കളിയോടുള്ള റിഷഭിന്റെ സമീപനം ധോണിയുടേതു പോലെയാണ്. അഗ്രസീവായി, പോസിറ്റീവായി, വിജയത്തില്‍ കഠിനമായി ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്. ഈ കാര്യങ്ങള്‍ 2025ല്‍ വരാനരിക്കിന്ന മെഗാ ലേലത്തില്‍ റിഷഭിനെ സിഎസ്‌കെയ്ക്കു അനുയോജ്യനായ താരമാക്കി മാറ്റുന്നു- ദാസ്ഗുപ്ത പറഞ്ഞു.
Read more
കഴിഞ്ഞ ഡിസംബറില്‍ കാറപകടത്തിലേറ്റ പരിക്കു കാരണം റിഷഭ് കളത്തിന് പുറത്താണ്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമായ റിഷഭ് വരുന്ന സീസണില്‍ ടീമിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്.