അവര്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നോ?, താനറിഞ്ഞില്ലെന്ന് ശിഖര്‍ ധവാന്‍

ഇംഗ്ലണ്ട് പര്യടനത്തിലുള്ള മൂന്ന് പേര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ പകരക്കാരായി പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും അയക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് ശിഖര്‍ ധവാന്‍. ഇതു സംബന്ധിച്ച് ബി.സി.സി.ഐയില്‍ നിന്ന് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ധവാന്‍ പറഞ്ഞു.

“ബി.സി.സി.ഐയില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗികമായ ഒരു വിവരവും ലഭിച്ചിട്ടില്ല. അങ്ങനെ ആവശ്യപ്പെട്ട് ഇരുവരെയും അയക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ടീമിന്റെ പദ്ധതികളില്‍ മാറ്റം വരുത്തേണ്ടതായിവരും. ഇതുവരെ അങ്ങനൊരു അറിയിപ്പ് വന്നിട്ടില്ല” ധവാന്‍ പറഞ്ഞു.

Shaw, Suryakumar set to leave for England - The Hindu

സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവ് എന്നിവരെ പകരക്കാരായി ഇംഗ്ലണ്ടിലേക്ക് അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ശുഭ്മാന്‍ ഗില്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് പകരമായാണ് മൂവരേയും ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. നിലവില്‍ ശ്രീലങ്കയിലാണ് പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും.

Read more

ഓഗസ്റ്റ് 4നാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ്. നേരത്തെ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരെ അയക്കില്ലെന്ന നിലപാടിലായിരുന്നു ബി.സി.സി.ഐ. എന്നാല്‍ ആവേശ് ഖാനും അതിന് പിന്നാലെ സുന്ദറിനും പരിക്കേറ്റ സാഹചര്യം സ്ഥിതി വഷളാക്കിയിരിക്കുകയാണ്.