നിഗൂഢ സ്റ്റോറികൾ തുടരുന്നു, ലിസ്റ്റിലേക്ക് എത്തി മുഹമ്മദ് സിറാജും; ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ കാരണം ഇങ്ങനെ; റിപ്പോർട്ടുകൾ

ഒന്നിനുപുറകെ ഒന്നായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇൻസ്റ്റഗ്രാമിൽ നിഗൂഢ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നത് . ഈ ട്രെൻഡിൽ ഏറ്റവും പുതിയതായി എത്തിയ ആളാണ് മുഹമ്മദ് സിറാജ്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അടുത്തിടെ സമാനമായ ഒരു കഥ പങ്കുവെച്ച സൂര്യകുമാർ യാദവിന്റെ പാത പിന്തുടർന്ന് വ്യാഴാഴ്ച ഇന്ത്യൻ പേസർ ഹൃദയം തകര്ന്നത് കാണിക്കുന്ന ഇമോജിയുള്ള ചിത്രങ്ങൾ പങ്കുവെച്ചു.

സൂര്യകുമാറിന് മുമ്പ്, ജസ്പ്രീത് ബുംറ ഈ പ്രവണതയ്ക്ക് തുടക്കമിട്ടത്, “ചിലപ്പോൾ നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം” എന്ന കുറിപ്പോടെ അദ്ദേഹം തുടങ്ങിവെച്ച ട്രെൻഡ് ഇപ്പോൾ എല്ലാവരും ഏറ്റെടുക്കുകയാണ്. ഹാർദികിനെ മുംബൈ ടീമിൽ എടുത്തതിന് പിന്നാലെ ആയിരുന്നു ഇത്തരത്തിൽ ഉള്ള സ്റ്റോറി അദ്ദേഹം പങ്കുവെച്ചത്.

‘എക്‌സ്’-ലെ ആരാധകർ സിറാജിന്റെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുകയും അതിന്റെ അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ചില ആരാധകർ ഇത് ആർ‌സി‌ബിയുടെ ലേലത്തിലെ മോശം പ്രകടനത്തെക്കുറിച്ചുള്ള പ്രതികരണമാണെന്ന് അനുമാനിക്കുമ്പോൾ മറ്റ് ചിലർ ഇത് മുഴുവൻ രോഹിത്-ഹാർദിക് എന്നിവർ തമ്മിൽ നടക്കുന്ന പോരിന്റെ ബാക്കി ആണെന്ന് പറഞ്ഞു.

നിലവിൽ, മൾട്ടി ഫോർമാറ്റ് പര്യടനത്തിന്റെ ഭാഗമായി മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ പങ്കെടുത്ത 29 കാരനായ ക്രിക്കറ്റ് താരം ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ സിറാജ് വിശ്രമിക്കുമ്പോൾ ഡിസംബർ 26 ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി അദ്ദേഹം മടങ്ങിയെത്തും.

ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവരുൾപ്പെടെ നിരവധി പ്രധാന ഇന്ത്യൻ കളിക്കാരുടെ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിനെ ഈ ടെസ്റ്റ് പരമ്പര അടയാളപ്പെടുത്തും. നിർഭാഗ്യവശാൽ, 2023 ഏകദിന ലോകകപ്പിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ മുഹമ്മദ് ഷാമിക്ക് ഫിറ്റ്നസ് ആശങ്കകൾ കാരണം പരമ്പര നഷ്ടമാകും.